നീലേശ്വരം :മുക്കം ഉപജില്ലാ കലോത്സവത്തിലെ വിധിനിർണയത്തിലെ പിഴവാരോപിച്ച് വിദ്യാർത്ഥികളുടെ പട്ടിണി സമരം.
നീലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളാണ് പ്രതിഷേധിക്കുന്നത്.ഇന്നലെ വിധി നിർണയത്തെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചിരുന്നു. വിധി നിർണയത്തിലെ പിഴവ് മൂലം മുക്കം ഉപജില്ലാ കലോത്സവത്തിലെ ഓവർ ഓൾ ട്രോഫി നഷ്ടപ്പെട്ടുവെന്നാരോപിച്ചാണ്
പ്രതിഷേധം.