പുല്ലൂരാമ്പാറ :മോദിയുടെ ഭരണം കർഷകർക്ക് സമ്മാനിക്കുന്നത് വാഗ്ദാനങ്ങൾ മാത്രമാണെന്നും കാർഷിക ഉൽപ്പന്നങ്ങൾക്ക് തറവില കാലാനുസൃതമായി വർദ്ധിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാർ തയ്യാറാകുന്നില്ല.കർഷക ജീവിതം ദൈനംദിനം ദുരിതം പേറുകയാണ്. വയനാട് ലോകസഭ സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയെ ചരിത്ര ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ കർഷകരും തൊഴിലാളികളും രംഗത്തിറങ്ങണം.
ഐക്യകർഷക സംഘം കോഴിക്കോട് ജില്ലാ കമ്മിറ്റി പുല്ലൂരാമ്പാറ - ഇലന്തു കടവിൽ സംഘടിപ്പിച്ച കർഷക സംഗമവും തൊഴിലാളി സംഗവും ആർ എസ് പി കേന്ദ്ര കമ്മിറ്റിയംഗം 'അഡ്വ പി ജി പ്രസന്നകുമാർ ഉദ്ഘാടനം ചെയ്തു.ഐക്യകർഷകസംഘം സംസ്ഥാന ജോ -സെക്രട്ടറി സി മഹേശ്വരൻ പിള്ള, ജില്ലാ പ്രസിഡണ്ട് എൻ എസ് രവി, ജില്ലാ സെക്രട്ടറി റഷീദ് പുളിയഞ്ചേരി,ഗോപിനാഥൻ പിള്ള, വിൽസൺജോൺ,
എൻ കെ ഉണ്ണികൃഷ്ണൻ, അക്ഷയ് പൂക്കാട്, ഷൗക്കത്തലി കൊയിലാണ്ടി, സോജൻ പി എ എന്നിവർ സംസാരിച്ചു
ഷാജി പാലത്തിങ്കൽ, പി കെ രവി പുതുപ്പാടി, ബാലകൃഷ്ണൻ പി,
സുരേഷ് വി ടി ഉണ്ണികൃഷ്ണൻ , മുഹമ്മദ് റാഷിദ് എൻ, അർഷാദ് കട്ടിപ്പാറ എന്നിവർ നേതൃത്വം നൽകി