ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്

Nov. 12, 2024, 8:31 p.m.

മലപ്പുറം: രോഗം മറച്ചുവെച്ച് പോളിസിയെടുത്തുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താവിന് ഇൻഷൂറൻസ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി ഉമ്മർ നൽകിയ പരാതിയിലാണ് ഇൻഷൂറൻസ് തുകയായ 12,72,831 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവ് 20,000 രൂപയും നൽകാൻ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് കമ്പനിക്കെതിരെ കമ്മീഷൻ വിധിച്ചത്.രോഗം മറച്ചുവച്ചാണ് ആരോഗ്യ ഇൻഷൂറൻസ് പോളിസിയെടുത്തത് എന്നായിരുന്നു കമ്പനിയുടെ വാദം. പരാതിക്കാരൻ വൃക്ക സംബന്ധമായ അസുഖത്തിന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലും തൃശൂരിലെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെ ചികിത്സാരേഖയിൽ രണ്ടു മാസമായി ചികിത്സായുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഷൂറൻസ് പോളിസിയെടുക്കുമ്പോഴേ രോഗമുണ്ടായിരുന്നു എന്നായിരുന്നു കമ്പനിയുടെ വാദം. രോഗം മറച്ച് വെച്ചാണ് പോളിസി എടുത്തതെന്നും അതിനാൽ ആനുകൂല്യം നൽകാനാവില്ല എന്നും കറ അറിയിക്കുകയായിരുന്നു.ചികിത്സാ കാലയളവ് കാണിച്ചതിൽ പിഴവു പറ്റിയതാണെന്ന് കാണിച്ച് ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അത് പരിഗണിക്കാൻ കമ്പനി തയ്യാറായില്ല. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. രേഖകൾ പരിശോധിച്ച കമ്മീഷൻ ഇൻഷൂറൻസ് കമ്പനിയുടെ നടപടി സേവനത്തിലുള്ള വീഴ്ചയാണെന്ന് കണ്ടെത്തുകയായിരുന്നു. രേഖയിൽ പിഴവുവന്നത് ബന്ധപ്പെട്ട ഡോക്ടർ തിരുത്തിയിട്ടും ഇൻഷൂറൻസ് ആനുകൂല്യം നിഷേധിച്ചത് സേവനത്തിലുള്ള വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി.

ചികിത്സാ ചെലവായ 12,72,831 രൂപ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഗുരുതരരോഗത്തിന് ചികിത്സാ ചെലവ് നൽകുന്നതിൽ വീഴ്ച വരുത്തിയതിലുണ്ടായ പ്രയാസങ്ങൾ പരിഗണിച്ച് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം നൽകണമെന്ന് കെ മോഹൻദാസ് പ്രസിഡന്റും, പ്രീതിശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.


MORE LATEST NEWSES
  • രാഹുൽ ഗാന്ധിക്കും 25 പ്രതിപക്ഷ എംപിമാർക്കും നേരെ വെടിയുതിർക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ
  • ശസ്ത്രക്രിയക്കിടെ വയോധികയുടെ വയറ്റില്‍ കത്രിക കുടുങ്ങി
  • കുട്ടിയെ കൂട്ടിക്കൊണ്ടു പോയത് ലൈംഗിക ഉദ്ദേശ്യത്തോടെ; ഫിലിപ്പ് മമ്പാടിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്
  • തിരുവനന്തപുരം പൂങ്കുളത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ തലയോട്ടികളും എല്ലുകളും കണ്ടെത്തി
  • മാവിൻചുവടിൽ തേനീച്ചയുടെ ആക്രമണം; വൃദ്ധദമ്പതികൾക്കും വാർഡ് മെമ്പർക്കും ഗുരുതരമായി പരിക്കേറ്റു
  • ഒരു ലക്ഷം രൂപ വീതം 1000 പേർക്ക് സ്കോളർഷിപ്പ്; മുഖ്യമന്ത്രി വിദ്യാർഥി പ്രതിഭ പുരസ്കാരത്തിന് 26 വരെ അപേക്ഷിക്കാം
  • ഷാർജയിൽ രണ്ട് വയസുകാരൻ കാറിടിച്ച് മരിച്ച സംഭവം; വാഹനം ഓടിച്ചയാൾക്ക് മാപ്പ് നൽകി മലയാളി കുടുംബം
  • മെഡിക്കൽ കോളെജ് ഡോക്‌ടർമാരുടെ സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
  • മെഡിക്കൽ കോളെജ് ഡോക്‌ടർമാരുടെ സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
  • വാട്സാപ്പിലൂടെ പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ പിടിയിൽ.
  • സ്വീകരണം നൽകി*
  • കേരള പ്രദേശ് പ്രവാസി കോൺഗ്രസ് വയനാട് ജില്ല പ്രസിഡന്റ്‌ ആയി സജി മണ്ഡലത്തിനെ നിയമിച്ചു
  • വയനാട്ടിലെ ദുരിതബാധിതർക്ക് നിർമ്മിച്ചു നൽകുന്ന വീടുകളുടെ തറക്കല്ലിടൽ ഈ മാസം 26ന്
  • പി.കെ ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചു
  • വളാഞ്ചേരിയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റയാൾ മരിച്ചു
  • അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി പൊലീസ്
  • കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ റോഡിൽ പിക്കപ്പ് വണ്ടി ഓവുചാലിൽ താണു കൊയിലാണ്ടി
  • മലപുറത്ത് സാനിറ്ററി വെയറിൽ കവർച്ച; 120,000 രൂപകവർന്നു
  • ആറൻമുളയിലെ ഇലക്ട്രോണിക്സ് സിറ്റി പദ്ധതിയിൽ നിന്ന് സർക്കാർ പിൻമാറി
  • ശബരിമല സ്വർണ്ണക്കൊള്ള; അന്വേഷണവുമായി സഹകരിക്കാൻ മൊബൈൽ കമ്പനികൾക്ക് നിർദേശം നൽകി ഹൈക്കോടതി
  • ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
  • വീണ്ടും കുതിച്ച് സ്വർണ വില; പവന് 1,680 രൂപ കൂടി
  • മരണ വാർത്ത
  • ഭാരം കുറയ്ക്കാൻ ചികിത്സ തേടി കേരളത്തിലെത്തി; റഷ്യൻ സ്വദേശി ആയുർവേദ കേന്ദ്രത്തിൽ മരിച്ചു
  • മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയ കൊലക്കേസ് പ്രതി ഹോട്ടല്‍ തൊഴിലാളിയായി
  • മുതിർന്ന മാധ്യമ പ്രവർത്തകൻ കെ ഗോവിന്ദൻ കുട്ടി അന്തരിച്ചു
  • മരണ വാർത്ത
  • കട്ടിപ്പാറ ടൗണിൽ വെച്ച് ഉണ്ടായ അക്രമത്തിൽ യുവാവിന് പരിക്കേറ്റു
  • സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം ഇന്ന് മുതൽ കടുത്ത പ്രതിസന്ധിയിലാകും
  • എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ
  • ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം
  • എംഡിഎംഎ കേസിൽ ദമ്പതികൾ അറസ്റ്റിൽ
  • അങ്കണവാടി പ്രവര്‍ത്തകരുടെ നഷ്ടമായ കാലയളവിലെ പെന്‍ഷന്‍ അനുവദിക്കാന്‍ ഉത്തരവ്
  • സബ്ജില്ലാ ജേതാക്കൾക്ക് കന്നൂട്ടിപ്പാറയിൽ സ്വീകരണം നൽകി
  • കൊല്ലം കുളത്തൂപ്പുഴയിൽ ആദിവാസി യുവാവ് മരിച്ച നിലയിൽ
  • 52 ലിറ്റർ മദ്യവുമായി 'ആക്ഷൻ ഹീറോ ബിജു' താരം പിടിയിൽ
  • മരണ വാർത്ത
  • കാ​ട്ടു​തേ​നീ​ച്ച​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ല് പേ​ർ​ക്ക് പ​രി​ക്കേ​റ്റു
  • വനിതാ ഏകദിന ക്രിക്കറ്റ്: ഗോവയെ 102 റൺസിന് തകർത്ത് കേരളം
  • ശമ്പളം നിഷേധിക്കില്ല; രണ്ടു വർഷത്തിനുള്ളിൽ കെ-ടെറ്റ് നേടണം: വിദ്യാഭ്യാസമന്ത്രി
  • കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ റിമാൻഡ് പ്രതി ഫിനോയിൽ കുടിച്ച് ആശുപത്രിയിൽ.
  • തിരൂരിൽ പട്ടാപകൽ കുട്ടിയുടെ മാല മോഷ്ടിച്ചു
  • എരഞ്ഞിപ്പാലത്ത് സ്‌കൂട്ടര്‍ മറിഞ്ഞ് യാത്രക്കാരന്‍ ഓടയിലേക്ക് തെറിച്ചുവീണു.
  • വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; ബന്ധുവും അയൽക്കാരനും അറസ്റ്റിൽ
  • വടകരയിൽ നിയന്ത്രണം വിട്ട ഇന്നോവ കടയിലേക്ക് ഇടിച്ച് കയറി; യുവതിക്ക് പരിക്ക്
  • നന്തിയില്‍ വാഗാഡ് ലോറിയ്ക്കു മുകളില്‍ ടോറസ് ലോറി മറിഞ്ഞ് അപകടം
  • ഹെമറ്റോളജിസ്റ്റ് ഡോക്ടർ കെ എ സലിം അന്തരിച്ചു
  • ശബരിമല സ്വർണക്കൊള്ള; തന്ത്രി കണ്ഠരര് രാജീവരർക്ക് ജാമ്യം
  • അഹ്‌ലൻ റമദാൻ പ്രഭാഷണങ്ങൾ സമാപിച്ചു
  • അഭിഭാഷകയെ നടുറോഡിൽ മർദ്ദിച്ച പ്രതിയെ പോലീസ് വിട്ടയച്ചു; ബത്തേരിയിൽ കോടതി ബഹിഷ്‌കരിച്ച് അഭിഭാഷകർ