ഇൻഷുറൻസ് നിഷേധിച്ച കമ്പനിക്കെതിരെ കടുത്ത നടപടിയുമായി ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്

Nov. 12, 2024, 8:31 p.m.

മലപ്പുറം: രോഗം മറച്ചുവെച്ച് പോളിസിയെടുത്തുവെന്നാരോപിച്ച് ആനുകൂല്യം നിഷേധിച്ചതിന് ഉപഭോക്താവിന് ഇൻഷൂറൻസ് തുകയും നഷ്ടപരിഹാരവും കോടതിച്ചെലവും നൽകാൻ ഉപഭോക്തൃ കമ്മീഷന്റെ ഉത്തരവ്. പെരിന്തൽമണ്ണ കൊളത്തൂർ സ്വദേശി ഉമ്മർ നൽകിയ പരാതിയിലാണ് ഇൻഷൂറൻസ് തുകയായ 12,72,831 രൂപയും നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചെലവ് 20,000 രൂപയും നൽകാൻ സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് കമ്പനിക്കെതിരെ കമ്മീഷൻ വിധിച്ചത്.രോഗം മറച്ചുവച്ചാണ് ആരോഗ്യ ഇൻഷൂറൻസ് പോളിസിയെടുത്തത് എന്നായിരുന്നു കമ്പനിയുടെ വാദം. പരാതിക്കാരൻ വൃക്ക സംബന്ധമായ അസുഖത്തിന് പെരിന്തൽമണ്ണ ഇ എം എസ് ആശുപത്രിയിലും തൃശൂരിലെ വെസ്റ്റ് ഫോർട്ട് ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. വെസ്റ്റ് ഫോർട്ട് ആശുപത്രിയിലെ ചികിത്സാരേഖയിൽ രണ്ടു മാസമായി ചികിത്സായുണ്ടായിരുന്നുവെന്ന് രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻഷൂറൻസ് പോളിസിയെടുക്കുമ്പോഴേ രോഗമുണ്ടായിരുന്നു എന്നായിരുന്നു കമ്പനിയുടെ വാദം. രോഗം മറച്ച് വെച്ചാണ് പോളിസി എടുത്തതെന്നും അതിനാൽ ആനുകൂല്യം നൽകാനാവില്ല എന്നും കറ അറിയിക്കുകയായിരുന്നു.ചികിത്സാ കാലയളവ് കാണിച്ചതിൽ പിഴവു പറ്റിയതാണെന്ന് കാണിച്ച് ഡോക്ടർ നൽകിയ സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിലും അത് പരിഗണിക്കാൻ കമ്പനി തയ്യാറായില്ല. തുടർന്നാണ് ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. രേഖകൾ പരിശോധിച്ച കമ്മീഷൻ ഇൻഷൂറൻസ് കമ്പനിയുടെ നടപടി സേവനത്തിലുള്ള വീഴ്ചയാണെന്ന് കണ്ടെത്തുകയായിരുന്നു. രേഖയിൽ പിഴവുവന്നത് ബന്ധപ്പെട്ട ഡോക്ടർ തിരുത്തിയിട്ടും ഇൻഷൂറൻസ് ആനുകൂല്യം നിഷേധിച്ചത് സേവനത്തിലുള്ള വീഴ്ചയാണെന്ന് കമ്മീഷൻ കണ്ടെത്തി.

ചികിത്സാ ചെലവായ 12,72,831 രൂപ ഒമ്പത് ശതമാനം പലിശയോടെ നൽകണമെന്നും കമ്മീഷൻ ഉത്തരവിട്ടു. ഗുരുതരരോഗത്തിന് ചികിത്സാ ചെലവ് നൽകുന്നതിൽ വീഴ്ച വരുത്തിയതിലുണ്ടായ പ്രയാസങ്ങൾ പരിഗണിച്ച് ഒരു ലക്ഷം രൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതി ചെലവും ഒരു മാസത്തിനകം നൽകണമെന്ന് കെ മോഹൻദാസ് പ്രസിഡന്റും, പ്രീതിശിവരാമൻ, സി വി മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.


MORE LATEST NEWSES
  • കാസർകോട് 22കാരന്റെ മൃതദേഹം പുഴയിൽ നിന്ന്, കണ്ടെത്തി
  • കാറിടിച്ച് യുവാവ് മരിച്ചു; നാട്ടുകാർ തടഞ്ഞിട്ട കാർ കത്തിക്കരിഞ്ഞ നിലയിൽ.
  • ദിവസങ്ങൾക്ക് മുൻപ് വാങ്ങിയ ഹോർലിക്സിൽ പുഴു;കുട്ടികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍,
  • ബ്രേക്ക് നഷ്ടമായതിനെ തുടർന്ന് രക്ഷപ്പെടാൻ പുറത്തേക്ക് ചാടിയ ഡ്രൈവർ അതേ ലോറി കയറി മരിച്ചു
  • ബാലുശ്ശേരിയിൽ കാണാതായ വയോധികയെ മരിച്ച നിലയിൽ കണ്ടെത്തി
  • പണിമുടക്കിൽ വലഞ്ഞ് യാത്രക്കാർ
  • ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി
  • ഉന്നത വിജയികളെ ആദരിച്ചു
  • സ്‌കൂൾ സമയമാറ്റം: രേഖാമൂലം അറിയിച്ചിട്ടും സർക്കാർ പരിഗണിച്ചില്ല, പ്രത്യക്ഷ സമരത്തിനൊരുങ്ങി സമസ്ത
  • മെത്താഫിറ്റമിനും കഞ്ചാവുമായി യുവാവ് പിടിയിൽ
  • ദേശീയ പണിമുടക്ക് തുടരുന്നു, കേരളത്തിലും ഡയസ്‌നോണ്‍, പരീക്ഷകള്‍ മാറ്റി
  • കെഎസ്ആർടിസി, സർവീസ് നടത്തും; പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു, കോഴിക്കോട് ഡിപ്പോയിൽ പൊലീസിനെ വിന്യസിച്ചു
  • മണിയൂരില്‍ ആശുപത്രിയിലെത്തിയ ആറംഗസംഘം ഡോക്ടറുടെ തല അടിച്ചു പൊട്ടിച്ചു
  • കോന്നി ക്വാറി അപകടം: രണ്ടാമത്തെ ഇതര സംസ്ഥാന തൊഴിലാളിയും മരിച്ചു
  • കൊച്ചിൻ റിഫൈനറിക്കുള്ളിൽ തീപിടിത്തം; പ്രധാന ഗേറ്റ് ഉപരോധിച്ച് നാട്ടുകാർ
  • മതവിദ്വേഷ പ്രസംഗം ;പിസി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു
  • പെൺമക്കൾക്ക് കുടുംബ സ്വത്തിൽ തുല്യ അവകാശം നൽകണം - ഹൈക്കോടതി
  • നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16-ന് നടപ്പാക്കും
  • കെഎസ്ആർടിസി ഡയസ്നോൺ പ്രഖ്യാപിച്ചു,
  • ബാണാസുരയിൽ റെഡ് അലേർട്ട്
  • മഞ്ചേരിയിൽ വീണ്ടും പുലി; ജനങ്ങൾ ആശങ്കയിൽ
  • ലയൺസ് ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം
  • മൃതദേഹത്തിന്‍റെ മൂക്കിലും വായിലും മണ്ണ്, മുഹമ്മദ് അലി പറഞ്ഞത് സത്യം; വെളിപ്പെടുത്തലുമായി മുൻ എസ്‌പി
  • ഹേമചന്ദ്രൻ കൊലപാതകം വിദേശത്തായിരുന്ന മുഖ്യപ്രതി കസ്റ്റഡിയിൽ
  • മന്ത്രിയെ തള്ളി കെഎസ്ആർടി സി യൂണിയനുകൾ
  • നിപ;വയനാട് ജില്ലയിലും ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍
  • ബേപ്പൂര്‍ ലോഡ്ജിലെ കൊലപാതകം: രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷൻ
  • വന്ദേഭാരതിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ ചത്ത പല്ലി; യാത്രക്കാരനെ ആശുപത്രിയിലേക്ക് മാറ്റി
  • തലപ്പാറയിൽ കാറിടിച്ച് തോട്ടിൽ വീണ ബൈക്ക് യാത്രികൻ്റെ മൃതദേഹം കണ്ടെത്തി
  • ഇന്ററാക്ടീവ് ക്ലാസ് റൂം ഉദ്ഘാടനവും,വിജയികളെ അനുമോദിക്കലും നടത്തി
  • ഇരട്ടക്കൊലപാതകം: 36 വർഷം മുൻപത്തെ എഫ്ഐആറും പോസ്റ്റ്മോർട്ടം റിപ്പോർട്ടും പോലീസ് തിരയുന്നു
  • അഖിലേന്ത്യാ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; ഇന്ന് സ്വകാര്യ ബസ് സമരവും
  • കാൻസൽ ചെയ്യാൻ ബാങ്കിൽ കൊടുത്ത ക്രഡിറ്റ് കാർഡിൽ ബാങ്ക് ജീവനക്കാരൻ നടത്തിയ തട്ടിപ്പിൽ നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമീഷൻ വിധി
  • കാക്കൂരിൽ ചേലാകർമ്മത്തിനിടെ 2 മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: മാസം തികയാതെ പ്രസവിച്ച വിവരം കുടുംബം അറിയിച്ചിരുന്നില്ലെന്ന് ആശുപത്രി
  • സ്വകാര്യ ബസ്സ് സമരം: താമരശ്ശേരി കൊയിലാണ്ടി റൂട്ടിൽ മുപ്പത് മിനിറ്റ് ഇടവിട്ട് കെ എസ് ആർ ടി സി ബസ്സുകൾ സർവ്വീസ് നടത്തും
  • കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.
  • പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഫ്ലക്സ് ബാനറുകൾ*
  • കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു, വാഹനങ്ങൾക്ക് കേടുപാട്
  • കോന്നിയിൽ പാറമ‍ടയിലെ അപകടത്തിൽ ഒരു മരണം, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം',
  • സുന്നത്ത് കർമ്മത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു.
  • വനിതാ പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികനെ പിടികൂടി
  • നിയമ പോരാട്ടത്തിനൊടുവിൽ ഷാജു നാട് അണഞ്ഞു
  • ബംഗളൂരുവിൽ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി കുടുംബം മുങ്ങിയതായി പരാതി.
  • ചർച്ച പരാജയം,നാളെ സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
  • വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
  • മസ്കറ്റ് - കോഴിക്കോട് സലാം എയർ വിമാനം നിർത്തലാക്കുമെന്ന ആശങ്കയിൽ
  • സ്വർണവിലയിൽ വീണ്ടും ഇടിവ്.
  • തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
  • പ്ലസ് വണ്‍:, രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ബുധനാഴ്ച മുതല്‍
  • ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഇന്ന് കൊല്ലപ്പെട്ടത് 39 പേർ