കണ്ണൂർ :വസ്ത്ര വ്യാപാര സ്ഥാപനത്തിൽനിന്ന് 2.50 ലക്ഷം രൂപ കവർന്ന കേസിലെ പ്ര തിയെ ഇരിട്ടി പൊലീസ് കോഴിക്കോട്ടു നിന്ന് പിടികൂടി.തിരുവനന്തപുരം കാരക്കോണം സ്വദേ ശി കാട്ടുവിഴ പുത്തൻ വീട്ടിൽ ദാസനെ (61)യാണ് അറസ്റ്റുചെയ്തത്. ഇരിട്ടി പു തിയ ബസ് സ്റ്റാൻഡിന് സമീപത്തെ പരാഗ് വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നാണ് 2.50 ലക്ഷം രൂപ രണ്ടാഴ്ച്‌ച മു മ്പ് കവർന്നത്.
വസ്ത്രസ്ഥാപനത്തിന്റെ പിന്നിലെ വെ ന്റിലേഷൻ ഭാഗത്തെ കല്ല് ഇളക്കിയാണ് ഇയാൾ കടക്കുള്ളിൽ കയറിയത്. രാത്രി ഒമ്പതിനും പത്തിനും ഇടയിലാണ് മോ ഷണം നടത്തിയത്.മോഷണത്തിന് ശേഷം കി.മീറ്ററുകളോ ളം നടന്ന് ബസിൽ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ എത്തി കോഴിക്കോട്ടേക്ക് പോവുകയായിരുന്നു. കോഴിക്കോട് ഒരു കടയിൽ മോഷണശ്രമം നടത്തി പരാജയപ്പെട്ടു.
ഇയാൾക്കെതിരെ കേരളത്തിലെ വിവിധ സറ്റേഷനുകളിലായി 50ഓളം കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ക ണ്ണൂരിൽ ചക്കരക്കല്ല്, മട്ടന്നൂർ, കണ്ണൂർ ടൗൺ സ്റ്റേഷനുകളിലും കോട്ടയം, പാലക്കാട്, മലപ്പുറം, തിരുവന്തപുരം ജില്ല കളിലെ വിവിധ സ്റ്റേഷനുകളിലും മേഷ ണക്കേസിൽ പ്രതിയാണ്.
ഇരിട്ടി ഇൻസ്പെക്‌ടർ എ. കുട്ടികൃഷ്ണൻ, എസ്.ഐ ഷറഫുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ എത്തിച്ച് അറസ്റ്റു രേഖപ്പെടുത്തി മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അന്വേഷണ സംഘത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ പ്രബീഷ്, ഷിജോയ്, സുഖേഷ്, ബിജു, ജയദേവൻ എന്നിവരും ഉണ്ടായിരുന്നു.