പാലക്കാട്: കോളപ്പുള്ളി റൂട്ടിൽ തേനൂര് പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. ഇന്നലെ രാവിലെ ആയിരുന്നു അപകടം. ഗുരുതര പരിക്കേറ്റ യുവാക്കൾ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പാലക്കാട് ജില്ലക്ക് വേണ്ടി കഴിഞ്ഞ യൂത്ത് ഡിസ്ട്രിക്ട് ചാംപ്യൻഷിപ്പിൽ കളിച്ച സഫീല്‍ ഇതേ ടീമിന്റെ ഗോൾ കീപ്പർ ആയിരുന്ന മുഫസ്സിർ എന്നിവരാണ് മരണപ്പെട്ടത്