കോഴിക്കോട്:മോഷണ കേസിൽ അറസ്റ്റിലായ ചാത്തമംഗലം സ്വദേശി അരക്കംപറ്റ വാലിയിൽ വീട്ടിൽ രവിരാജിനെ ചോദ്യം ചെയ്‌തതിനു പിന്നാലെ മോഷണം പോയ ആറ് വാഹനങ്ങൾ കണ്ടെടുത്തു. നാല് ബൈക്കും രണ്ട് സ്കൂട്ടറും ഉൾപ്പെടെ ആറു വാഹനങ്ങളാണ് കണ്ടെടുത്തത്.നവംബർ ആറിനാണ് ഫറോക്ക് ഇൻസ് പെക്ടർ ശ്രീജിത്തും എസ്.ഐ വിനയനും ചേർന്നാണ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്തത്. ഇയാൾക്കൊപ്പം പ്രായപൂർത്തിയാവാത്ത രണ്ടുപേരും പിടിയിലായിരുന്നു.
ഫറോക്ക്, കുന്ദമംഗലം, ടൗൺ, വടകര എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് ഇയാൾ വാഹനങ്ങൾ മോ ഷ്ടിച്ചത്. ബൈക്കുകൾ വടകര, ടൗൺ, കുന്ദമംഗലം പൊലീസിന് അന്വേഷണ സംഘം കൈമാറി
ഫറോക്ക് റെയിൽവേ സ്റ്റേഷനു സമീപ ത്തുനിന്ന് മോഷണം പോയ ബൈക്കി നെ ചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാ ണ് രവിരാജ് പിടിയിലായത്. തുടരന്വേ ഷണത്തിലാണ് മറ്റു പലയിടത്തെയും കവർച്ചക്കുപിന്നിൽ ഇയാളെന്ന് വ്യക്ത മായത്.
മാഹി, കണ്ണൂർ എന്നിവിടങ്ങളിലേക്കാ ണ് ഇയാൾ കവർന്ന ബൈക്കുകൾ കട ത്തിയിരുന്നത്. ഫറോക്ക് അസി. കമീഷ ണർ ഓഫിസിലെ പ്രത്യേക അന്വേഷണ സംഘത്തിലെ എ.എസ്.ഐ പി. അരു ൺകുമാർ, എസ്.സി.പി.ഒ മധുസൂദനൻ മണക്കടവ്, അനൂജ് വളയനാട്, ഐ.ടി. വിനോദ്, സനീഷ് പന്തീരാങ്കാവ്, അഖി ൽബാബു, സുബീഷ് വേങ്ങേരി, അഖി ൽ ആനന്ദ് എന്നിവരാണ് പ്രതിയെ പിടി കൂടി ബൈക്കുകൾ കണ്ടെടുത്ത ടീമിലു ണ്ടായിരുന്നത്.