പനമരം: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന പനമരം പാതിരിയമ്പം ഉന്നതിയിലെ പാറ്റ (77)ആണ് മരിച്ചത്. നവംബർ 11 നാണ് കോളനിയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് കുട്ടികളടക്കം 9 പേരെ പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചത്. ഗുരുതരാവസ്ഥയിൽ ആയ പാറ്റ അടക്കം രണ്ടുപേർ വയനാട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്