പാലക്കാട് :ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. പാലക്കാട് ചെർപ്പുളശ്ശേരിയിൽ ഇന്ന് പുലർച്ചെ 5.45 ഓടെ ആയിരുന്നു സംഭവംഉടൻ തന്നെ
ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശികളായ സുനിതയും കുടുംബവും രണ്ടു മാസം മുമ്പാണ് മകനൊപ്പം ചെർപ്പുളശ്ശേരിയിലേക്ക് താമസം മാറ്റിയത്.സംഭവശേഷം ഭർത്താവ് സത്യൻ ഒളിവിൽ പോയി. ഇയാൾക്കായി
ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.