താമരശേരി :ചുരത്തിൽ വാഹനത്തിരക്ക് കാരണം 6,7,8 വളവുകൾക്കിടയിലും, ഒൻപതാം വളവ് വ്യൂ പോയിന്റ് അടുത്തതായിട്ടും ഗതാഗത തടസ്സം നേരിടുന്നുണ്ട്.
ഒന്ന് - രണ്ട് വളവുകൾക്കിടയിൽ ടൂറിസ്റ്റ് ബസ് തകരാറിലായിട്ടുണ്ട്. ക്രെയിൻ ഉപയോഗിച്ച് ബസ് മാറ്റാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. വാഹനങ്ങൾ വൺ വേ ആയിട്ടാണ് കടന്ന് പോകുന്നത്