കോഴിക്കോട്: പാലക്കാട് നിയമസഭയിലേക്ക് മത്സരിക്കുന്ന പി. സരിന് വോട്ട് തേടിയുള്ള സുപ്രഭാതം പരസ്യവുമായി സമസ്തക്ക് ബന്ധമില്ലെന്നും ഏതെങ്കിലും മുന്നണിയെയോ പാർട്ടിയെയോ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്ന പാരമ്പര്യം സമസ്‌തക്കില്ലെന്നും സമസ്‌ത കേരള ജം ഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊ. കെ. ആലിക്കുട്ടി മുസ്ലിയാർ, ട്രഷറർ പി. പി. ഉമ്മർ മുസ്ലിയാർ കൊയ്യോട്, സെക്രട്ടറി എം. ടി. അബ്‌ദുള്ള മുസ്ലിയാർ എന്നിവർ സംയുക്ത പ്രസ്താവാനായിൽ പറഞ്ഞു.
പാലക്കാട് നിയോജക മണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രഭാതം പത്രം പാലക്കാട് എഡിഷനിൽ വന്ന പരസ്യം വിവാദമായ സഹചര്യത്തിലാണ് സമസ്ത പ്രസ്താവന പുറപ്പെടുവിച്ചത്.