പാലക്കാട് ഇന്ന് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ ഏഴ് മുതൽ

Nov. 20, 2024, 7:05 a.m.

പാ​ല​ക്കാ​ട്: പാലക്കാട് മണ്ഡലത്തില്‍ ഇന്ന് വിധിയെഴുത്ത്. വോട്ടെടുപ്പ് ഇന്ന് രാവിലെ ഏഴിന് ആരംഭിക്കും. വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. 184 ബൂത്തുകളിലായി 1,94,706 വോട്ടര്‍മാരാണ് ഇന്ന് വിധിയെഴുതുന്നത്. ഇതില്‍ 1,00,290 പേര്‍ സ്ത്രീ വോട്ടര്‍മാരാണ്. ആകെ വോട്ടര്‍മാരില്‍ 2306 പേര്‍ 85 വയസിനു മുകളില്‍ പ്രായമുള്ളവരും 2445 പേര്‍ 18-19 വയസുകാരും 780 പേര്‍ ഭിന്നശേഷിക്കാരും നാലു പേര്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ആണ്.

229 ആണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രവാസി വോട്ടര്‍മാരുടെ എണ്ണം. പത്ത് സ്ഥാനാര്‍ത്ഥികളാണ് പാലക്കാട് മത്സര രംഗത്തുള്ളത്. വോ​ട്ടെ​ടു​പ്പി​നു ശേ​ഷം ഇ​തേ കേ​ന്ദ്ര​ങ്ങ​ളി​ല്‍ ത​ന്നെ വോ​ട്ടിങ് യ​ന്ത്ര​ങ്ങ​ള്‍ തി​രി​കെ​യെ​ത്തി​ക്കും. ത്രികോണ മത്സരം നടക്കുന്ന മണ്ഡലത്തിൽ യുഡിഎഫിനായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും എൽഡിഎഫിനായി കോൺഗ്രസ് വിട്ട് ഇടതുപാളയത്തിലെത്തിയ ഡോ. പി സരിനും എൻഡിഎയ്ക്കായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറുമാണ് മത്സരരംഗത്തുള്ളത്.

നാ​ല് ഓ​ക്സി​ല​റി ബൂ​ത്തു​ക​ള്‍ ഉ​ള്‍​പ്പെ​ടെ ആ​കെ 184 പോ​ളിങ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഉ​ള്ള​ത്. 736 പോ​ളിങ് ഓ​ഫീ​സ​ര്‍​മാ​രെ​യാ​ണ് ഇ​വി​ടേ​ക്ക് നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും റാം​പ്, ശു​ചി​മു​റി, കു​ടി​വെ​ള്ള സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വ​നി​താ ഓ​ഫീ​സ​ര്‍​മാ​രു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഒ​രു പോ​ളിങ് സ്റ്റേ​ഷ​നും ഒ​മ്പ​ത് മാ​തൃ​കാ പോ​ളിങ് ബൂ​ത്തു​ക​ളും മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​വും. എ​ല്ലാ പോ​ളിങ് സ്റ്റേ​ഷ​നു​ക​ളി​ലും വോ​ട്ടെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ വെ​ബ്കാ​സ്റ്റിങ് ന​ട​ത്തു​ന്നു​ണ്ട്.

ഏ​ഴു പ്ര​ശ്‌​ന​ബാ​ധി​ത ബൂ​ത്തു​ക​ളാ​ണു​ള്ള​ത്. 58 എ​ണ്ണം പ്ര​ശ്‌​ന സാ​ധ്യ​താ പ​ട്ടി​ക​യി​ലു​ണ്ട്. ഇ​ത്ത​രം ബൂ​ത്തു​ക​ളി​ല്‍ കേ​ന്ദ്ര സു​ര​ക്ഷാ സേ​ന​യു​ടെ​യും പൊലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ അ​ധി​ക സു​ര​ക്ഷ​യൊ​രു​ക്കും. അതേസമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടെടുപ്പ് നടക്കുന്നതിനാല്‍ ഇന്ന് പാലക്കാട് നിയോജക മണ്ഡലത്തില്‍ ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

നിയോജക മണ്ഡലത്തിന്‍റെ പരിധിയിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതു ഭരണ വകുപ്പ് അവധി പ്രഖ്യാപിച്ചെന്നാണ് ജില്ലാ കലക്ടര്‍ ഡോ. എസ് ചിത്ര അറിയിച്ചിരിക്കുന്നത്. നിയോജക മണ്ഡലത്തിലെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും, ബാങ്കുകള്‍ക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഇന്ന് വേതനത്തോടു കൂടിയുള്ള അവധിയായിരിക്കും.

അതേസമയം മഹാരാഷ്ട്രയും ഝാർഖണ്ഡും ഇന്ന് പോളിങ് ബൂത്തിലേക്ക്. വോ​ട്ടെ​ടു​പ്പ് ഏ​ഴി​ന് ആ​രം​ഭി​ക്കും. മഹാരാഷ്ട്രയിൽ 288 മണ്ഡലങ്ങളിൽ മഹായുതി സഖ്യവും മഹാ വികാസ് അഘാഡിയും നേർക്കുനേർ‍. 4136 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് ജ​ന​വി​ധി തേ​ടു​ന്ന​ത്. 1,00,186 പോ​ളിങ് ബൂ​ത്തു​ക​ളാ​ണ് സം​സ്ഥാ​ന​ത്തു​ള്ള​ത്.

9.7 കോ​ടി വോ​ട്ട​ർ​മാ​രാ​ണ് വോ​ട്ട​ർ​പ​ട്ടി​ക​യി​ലു​ള്ള​ത്. 23നാ​ണ് വോ​ട്ടെ​ണ്ണ​ൽ. ഝാർഖണ്ഡിൽ രണ്ടാം ഘട്ടത്തിൽ 38 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്. ഈ മാസം 13 നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്.

മുഖ്യമന്ത്രിയും ജെഎംഎം നേതാവുമായ ഹേമന്ത് സോറൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറണ്ടി, പ്രതിപക്ഷ നേതാവ് അമർ ബൗരി, സ്പീക്കർ രവീന്ദ്രനാഥ് മഹാതോ, ജെഎംഎം നേതാവ് കൽപ്പന സോറൻ, മുഖ്യമന്ത്രിയുടെ സഹോദരൻ ബസന്ത് സോറൻ, മന്ത്രി ഇർഫാൻ അൻസാരി, മുൻ ഉപമുഖ്യമന്ത്രി സുധേഷ് മഹാതോ തുടങ്ങിയവർക്ക് ഇന്ന് നിർണായകം.


MORE LATEST NEWSES
  • സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
  • വീടുകയറിയുള്ള മുഖം മൂടി ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി
  • യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
  • ട്രെയിൻ തട്ടി യുവതി മരിച്ചു; സംഭവസ്ഥലത്തെത്തിയ സമീപവാസി കുഴഞ്ഞു വീണു മരിച്ചു.
  • വിദ്യാർത്ഥിയെ കാണാതായതായി പരാതി
  • ഭരണഘടനാ വിരുദ്ധ പരാമര്‍ശത്തില്‍ മന്ത്രി സജി ചെറിയാന് തിരിച്ചടി;പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
  • പൊലിസുദ്യോഗസ്ഥയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
  • മഞ്ഞപ്പിത്തം പടരുന്നു
  • ജോലിക്കെന്ന് പറഞ്ഞ് തമിഴ്സ്ത്രീകളെ കാറിൽ കയറ്റി കൊള്ളയടിച്ച ഫ്രീക്കൻ' സജീവ് പിടിൽ
  • വിദ്യാർഥിയെ മരിച്ചനിലയിൽ കണ്ടെത്തി
  • വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ
  • അതിഥി തൊഴിലാളിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്ന മൊബൈല്‍ ഫോണുകൾ പിടിച്ചെടുത്തു
  • സിബിഎസ്ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു ഫെബ്രുവരി 15-ന് ആരംഭിക്കും
  • നടൻ മേഘനാഥൻ അന്തരിച്ചു
  • ട്രെയിൻ ഇടിച്ച് പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം
  • മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി.
  • മത്സ്യബന്ധനത്തിന് പോയ ബോട്ട് ഉൾക്കടലിൽ കുടുങ്ങി.
  • ബൂത്തിൽ കയറി വോട്ട് ചോദിച്ചെന്ന് ആരോപിച്ച് രാഹുൽ മാങ്കൂട്ടത്തിലിനെ തടഞ്ഞ് പ്രതിഷേധക്കാർ.
  • പകൽ കറങ്ങി നടന്ന് വീടുകൾ നോക്കിവെച്ച്, രാത്രിയിൽ മോഷണം പതിവാക്കിയ പ്രതി പിടിയിൽ
  • പേരാമ്പ്രയിൽ ബസ് ദേഹത്ത് കയറി വയോധികന് ദാരുണാന്ത്യം
  • ഐശ്വര്യയെ കണ്ടെത്തി
  • കടലുണ്ടി പുഴയിൽ മൃതദേഹം കണ്ടെത്തി
  • ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവും കുഴഞ്ഞു വീണ് മരിച്ചു.
  • ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞില്ല
  • സഖാവ് സെയ്തലവി വിടപറഞ്ഞു
  • ആലപ്പാട് നിന്നും കാണാതായ വിദ്യാർത്ഥിനിക്കായി അന്വേഷണം തുടരുന്നു
  • മാപ്പിള കലാ അക്കാദമിയുടെ ഇടപെടൽ ഒപ്പന മത്സരം പ്രധാന വേദിയിൽ നടത്തും
  • ഭാര്യയെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് അറസ്റ്റിൽ.
  • ഐസ് പാക്ക് ചെയ്യുന്നതിനിടെ ജീവനക്കാരൻ രുചിച്ചു നോക്കി ;കട സീൽ ചെയ്തു.
  • തൊണ്ടിമുതൽ കേസിൽ ആന്റണി രാജുവിന് തിരിച്ചടി.
  • ഭർത്താവ് ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമിച്ചു.
  • ലയണൽ മെസി അടക്കം അർജന്റീന ടീം കേരളത്തിലേക്ക്
  • കടുവയുടെ സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ജനങ്ങൾക്കായി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു
  • രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ
  • പാലക്കാട്ട് ആവേശകരമായ തുടക്കം; ഡോ. സരിന്റെ ബൂത്തിൽ യന്ത്രത്തകരാർ
  • രുചിമേളമൊരുക്കി നസ്രത്ത് എൽപി സ്കൂൾ
  • കാലാമാമാങ്കത്തിന് ഇന്ന് തുടക്കം
  • കോട്ടമൂഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിൽ പതിച്ചു
  • കാപ്പിയും കുരുമുളകും കവര്‍ന്ന കേസിൽ സഹോദരങ്ങൾ പിടിയിൽ
  • ഇറച്ചിക്കോഴികളിൽ മരുന്നുകളെ മറികടക്കുന്ന അപകടകാരികളായ ബാക്ടീരിയകൾ
  • കോട്ടമൂഴി പാലത്തിന്റെ പാർശ്വഭിത്തി തകർന്ന് പുഴയിൽ പതിച്ചു
  • ചികിത്സ ലഭിക്കാതെ യുവതി മരിച്ചെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
  • ബ്ലാക്ക് മാൻ ഭീതി പരത്തി മോഷണം നടത്തി വന്ന സംഘം പിടിയിൽ
  • വീട്ടമ്മയെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്.
  • ചങ്ങരംകുളത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
  • എ വി അനുസ്മരണവും പ്രഭാഷണവും സംഘടിപ്പിക്കുന്നു
  • അനുസ്മരണ സമ്മേളനം നടത്തി.
  • ബലാത്സംഗ പരാതിയിൽ നടൻ സിദ്ദിഖിന് മുൻകൂർ ജാമ്യം
  • പാലക്കാട് സരിന് വേണ്ടിയുള്ള പരസ്യം, ബന്ധമില്ലെന്ന് സമസ്ത