താമരശ്ശേരി:താമരശ്ശേരി അമ്പായത്തോട് മിച്ചഭൂമി സ്വദേശി സഖാവ് സെയ്തലവി വിടപറഞ്ഞു. CITU താമരശ്ശേരി ഏരിയാ കമ്മിറ്റി അംഗവും, ഫ്രഷ് ക്കട്ട് CITU യൂനിറ്റ് പ്രസിഡന്റും, NREG തൊഴിലാളി യൂനിയൻ ഏരിയാ സെക്രട്ടറിയും, CPI(M) മിച്ചഭൂമി A ബ്രാഞ്ച് സിക്രട്ടറിയുമാണ്.
വർഷങ്ങളായി ബസ് ഗൈഡ് ആയി പ്രവർത്തിക്കുന്ന സെയ്തവി താമരശ്ശേരി ബസ് സ്റ്റാൻഡിലെ നിറസാന്നിധ്യമായിരുന്നു
ഭാര്യ: നഫീസ.മക്കൾ: ഷെമിൽ, സെൽമ, ഷിജാസ്.
മരുമക്കൾ: ഷബ്ന, ബഷീർ.
മൃതദേഹം മിച്ചഭൂമ നാലാം പ്ലോട്ട് കമ്യൂണിറ്റി ഹാളിൽ 4 മണി മുതൽ പൊതുദർശനത്തിന് വെക്കും. ഖബറടക്കം രാത്രി 8 മണിക്ക് .