കൊല്ലം :കൊല്ലത്ത് ശരീരത്തിലൂടെ സ്വകാര്യ ബസ് കയറി ഇറങ്ങി യുവതിക്ക് ദാരുണാന്ത്യം. മാരാരിത്തോട്ടത്താണ് സംഭവം. കരുനാഗപ്പള്ളി സ്വദേശി സുനീറബീവി (58) ആണ് മരിച്ചത്.ഇന്ന് വൈകീട്ട് 6:15ഓടെയായിരുന്നു സംഭവം. ഭർത്താവിന് ഒപ്പം ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു.
സുനീറയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കരുനാഗപ്പള്ളി കേരള ഫീഡ്സിലെ ജീവനക്കാരിയാണ് സുനീറ ബീവി.