കൊയിലാണ്ടി: പന്തലായനി ഹൈസ്കൂളിന് സമീപത്തായി റെയിൽവേ ട്രാക്കിൽ കണ്ട മൃതദേഹം തിരിച്ചറിഞ്ഞു. നടേരി-മരുതൂർ കിഴക്കിൽ ധനീഷാണ് (37)ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് ട്രെയിൻതട്ടി മരിച്ച നിലയിൽ ധനീഷിൻ്റെ മൃതദേഹം കണ്ടത്. അച്ഛൻ: നാരായണൻ. അമ്മ: കമല. ഭാര്യ: നവ്യശ്രീ. സഹോദരി: ധന്യ. കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്കും കൊണ്ടുപോയി.
പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹം ഇന്ന് സംസ്കരിക്കും.