ബംഗാൾ ഉൾക്കടലിന് മുകളിൽ ശക്തികൂടിയ ന്യൂനമർദ്ദം നാളെ തീവ്രന്യൂനമർദ്ദമാകും, മഴ ശക്തമാകും

Nov. 24, 2024, 4:10 p.m.

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനു മുകളിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തികൂടിയ ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നവംബർ  25ഓടെ തെക്കൻ  ബംഗാൾ ഉൾക്കടലിനു മുകളിലെത്തി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് തുടർന്നുള്ള രണ്ട്  ദിവസങ്ങളിൽ തമിഴ്നാട് - ശ്രീലങ്ക തീരത്തേക്ക് നീങ്ങാൻ സാധ്യതയുണ്ട്. അതിനാൽ നവംബർ  27, 28 തിയ്യതികളിൽ കേരളത്തിൽ ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പുണ്ട്. അതേസമയം കേരളത്തിൽ അടുത്ത അഞ്ച്  ദിവസം ഇടിമിന്നലോടു കൂടിയ നേരിയ, ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

നവംബർ 27ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പായ മഞ്ഞ അലർട്ട് നൽകിയിട്ടുള്ളത്. നവംബർ 28ന് എറണാകുളം ജില്ലയിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 

തെക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനാൽ  ആ ഭാഗങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകാൻ  പാടില്ലെന്ന് മുന്നറിയിപ്പുണ്ട്. തെക്കൻ കേരള തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. കേരള തീരത്ത് നവംബർ 26 മുതൽ 28 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.


MORE LATEST NEWSES
  • സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം..
  • തകര്‍പ്പന്‍ തിരിച്ചുവരവ്, മൂന്നടിയില്‍ ചെന്നൈയിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്‌സ്
  • ബൈക്കപകടം; യുവാവ് മരണപ്പെട്ടു
  • അച്ഛനും മകനും ചേർന്ന് മോഷണം; മകൻ പിടിയിൽ,
  • കേരളം സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിൽ.
  • ഐഡി കാർഡ് വിതരണവും വാർഷിക ജനറൽ ബോഡിയും സംഘടിപ്പിച്ചു
  • മൂന്നു വയസ്സുകാരി തലയടിച്ചു വീണ കാര്യം ടീച്ചർ വീട്ടുകാരോട് മറച്ചുവച്ചതായി ആക്ഷേപം.
  • കഴുത്തിൽ കയർ കുരുങ്ങി ബൈക്കിൽ നിന്നു വീണ് യാത്രക്കാരൻ മരിച്ചു.
  • കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2024 അറ്റ്ലറ്റിക്ക് മത്സരങ്ങളോടെ തുടക്കം കുറിച്ചു.
  • പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ദുബായിൽ പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തി
  • ഊട്ടി സന്ദർശനത്തിന് ഇ പാസ് നിർബന്ധമാക്കിയ നടപടി നീട്ടി
  • ആരെയെങ്കിലും ആക്ഷേപിച്ച് സംസാരിക്കുന്നത് മുസ്‌ലിം ലീഗ് നിലപാട് അല്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
  • സ്കൂട്ടറിന് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം ;ഒരാൾ മരിച്ചു.
  • കൈക്കുഞ്ഞിൻ്റെ പാദസരം മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ
  • നിയന്ത്രണം വിട്ട ബൈക്ക് വാനിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം .
  • സംസ്ഥാനത്ത് വ്യാപകമായി വാട്സ്ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് പണം തട്ടുന്നതായി പൊലീസ് മുന്നറിയിപ്പ്
  • കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസിയുടെ ആക്രമണത്തിൽ സെക്യൂരിറ്റി ജീവനക്കാരന്റെ മൂക്ക് തകര്‍ന്നു
  • റേഷന്‍കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാൻ നാളെ മുതല്‍ അപേക്ഷിക്കാം
  • പ്രകൃതിവിരുദ്ധ പീഡനം ; മധ്യവയസ്‌കന്‌ 43 വര്‍ഷം കഠിനതടവും പിഴയും ശിക്ഷ.
  • ഐഎസ്എല്‍ ;കൊച്ചിയില്‍ ഇന്ന് ഗതാഗത നിയന്ത്രണം കൊച്ചി: ഐഎസ്എല്‍ ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്നത് പരിഗണിച്ച് കൊച്ചി നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. നഗരത്തില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണെന്ന് പൊലീസ് അറിയിച്ചു. വടക്കന്‍ ജില്ലകളില്‍നിന്നും കളി കാണാന്‍ വരുന്നവരുടെ വാഹനങ്ങള്‍ ആലുവ മണപ്പുറത്ത് ക്രമീകരിച്ചിരിക്കുന്ന പാര്‍ക്കിങ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യണം. തുടര്‍ന്ന് കൊച്ചി മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണെന്ന് കൊച്ചി സിറ്റി ട്രാഫിക് പൊലീസ് അറിയിച്ചു. പറവൂര്‍, വരാപ്പുഴ ഭാഗങ്ങളില്‍നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ ഇടപ്പള്ളി പള്ളിയുടെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍നിന്നും വരുന്നവരുടെ വാഹനങ്ങള്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍, വടക്കേക്കോട്ട മെട്രോ സ്റ്റേഷനിലും കാണികളെ ഇറക്കി ഇരുമ്പനം സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡിന്റെ വശങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ആലപ്പുഴയടക്കമുള്ള തെക്കന്‍ മേഖലകളില്‍നിന്ന് വരുന്നവരുടെ വാഹനങ്ങള്‍ വൈറ്റില പാര്‍ക്കിങ് ഏരിയകളിലും പാര്‍ക്ക് ചെയ്യണം. പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍നിന്ന് ഫുട്ബോള്‍ മത്സരം കാണാനായി വരുന്നവരുടെ വാഹനങ്ങള്‍ മറൈന്‍ ഡ്രൈവ് പാര്‍ക്കിങ് ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്യണം. കാണികളുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് സിറ്റിയുടെ അകത്തേക്ക് പ്രവേശനമുണ്ടാകില്ല. വൈകീട്ട് നാലുമുതല്‍ രാത്രി 11 വരെ സ്റ്റേഡിയം മെട്രോ സ്റ്റേഷനില്‍നിന്ന് അഡീഷണല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കുന്നതാണ്.
  • പെരിന്തൽമണ്ണയിലെ സ്വർണ്ണ കവർച്ച;രണ്ടുപേർ കൂടി പിടിയിൽ
  • രണ്ടു ദിവസത്തിനകം വയനാട്ടിലെത്തുമെന്ന് പ്രിയങ്കാഗാന്ധി
  • പൊലീസുകാരനെതിരെ ആരോപണം ഉന്നയിച്ച് യുവാവ് ജീവനൊടുക്കി
  • കൊയിലാണ്ടിയിൽ ട്രെയ്ൻ തട്ടി യുവാവ് മരിച്ചു
  • എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
  • തൊഴിലാളികളുമായി പോയിരുന്ന മിനി പിക്കപ്പ് വാൻ മറിഞ്ഞ് അപകടം;നിരവധി പേർക്ക് പരിക്കേറ്റു
  • സ്കൂട്ടർ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം.
  • അപകടകരമായ വിധത്തിൽ കാറോടിച്ച യുവാവിൻ്റെ ഡ്രൈവിംഗ് ലൈസൻസ് സസ്പെന്റ് ചെയ്തു.
  • തന്നിലർപ്പിച്ച വിശ്വാസത്തിനും സ്നേഹത്തിനും നന്ദി' ; വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി
  • വിജയാഹ്ലാദ പ്രകടനത്തിനിടെ പടക്കംപൊട്ടി രണ്ട് കുട്ടികൾക്ക് പരിക്ക്
  • യുകെയിൽ വാഹനാപകടത്തിൽ സൈക്ലിസ്റ്റ് മരിച്ച സംഭവം: മലയാളി വനിതയ്ക്ക് തടവ് ശിക്ഷ
  • കുതിച്ചുയർന്ന് സ്വർണ്ണവിലയും
  • 18198 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിൽ വിജയിച്ച് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ
  • ജാര്‍ഖണ്ഡില്‍ ശക്തമായ തിരിച്ചുവരവ് നടത്തി ഇന്ത്യാ മുന്നണി.
  • ചങ്കിടിപ്പോടെ മുന്നണികൾ; ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്*
  • മരണ വാർത്ത
  • അയല്‍വാസിയുടെ വീട് തീവെച്ച് നശിപ്പിച്ച യുവാവ് റിമാന്‍ഡില്‍
  • മുക്കം ഉമർ ഫൈസി വീണ്ടും സംസ്​ഥാന ഹജ്ജ്​ കമ്മിറ്റിയിൽ
  • നഴ്‌സിങ് വിദ്യാർഥിനിയെ ഹോസ്റ്റൽ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
  • സ്വകാര്യ ബസ് വീടിന്റെ മതിലിൽ ഇടിച്ച് യാത്രക്കാർക്ക് പരിക്ക്
  • സംസ്ഥാന ഫെൻസിങ് : ജില്ലയെ റനാനും സനാൻ ബിൻ മുഹമ്മദും നയിക്കും.
  • സന്തോഷ് ട്രോഫി ഫുട്ബാൾ ടൂർണമെന്റിന്റെറെ ജയം യോഗ്യതാ റൗണ്ടിൽ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ
  • കടന്നലിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന തൊഴിലുറപ്പ് തൊഴിലാളി മരിച്ചു
  • മദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
  • യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ കെട്ടിടത്തില്‍ കണ്ടെത്തി.
  • ഡിസംബർ 10ന് നടക്കുന്ന തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിൽ ഇടത് കൈയ്യിലെ നടുവിരലിലാണ് മായാത്ത മഷി പുരട്ടേണ്ടതെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ  
  • നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു
  • പ്രമുഖ സാഹിത്യകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു
  • കാഫിർ സ്ക്രീൻഷോട്ട് വിവാദത്തിൽ പൊലീസിന് കോടതിയുടെ അന്ത്യശാസനം
  • കൊടുവള്ളിയിൽ സ്ത്രീ കിണറിൽ വീണു മരിച്ചു