മലപ്പുറം: മലപ്പുറം ഇരിമ്പിളിയം നീലാടംപാറയില്‍ വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. കൈപ്പുറം സ്വദേശി സഫ്വാനാണ് മരിച്ചത്. ബൈക്കും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ടിപ്പര്‍ ലോറിയുടെ പിന്നിൽ നിയന്ത്രണംവിട്ട ബൈക്ക് വന്നിടിക്കുകയായിരുന്നു. സഫ്വാൻ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. അപകടത്തിൽ പരിക്കേറ്റ മറ്റൊരു വിദ്യാർത്ഥി ചികിത്സയിലാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
മലപ്പുറത്ത് തന്നെ ചങ്ങരംകുളം ചീയാനൂരിൽ നിയന്ത്രണം വിട്ട ലോറി നിർത്തിയിട്ട 4 ബൈക്കുകളിൽ ഇടിച്ച് അപകടം. കെഎസ്ആർടിസി ബസ് ഇടിച്ചാണ് ലോറി നിയന്ത്രണം വിട്ടത്. അപകടസമയത്ത് ബൈക്കുകൾ നിർത്തിയിട്ട സ്ഥലത്ത് ആരും ഉണ്ടായിരുന്നില്ല. അതിനാൽ തന്നെ വൻ അപകടം ഒഴിവായി.