വയനാട് :മുന്നറിയിപ്പില്ലാതെ വയനാട് കൊല്ലി മൂല ആദിവാസി കുടിലുകൾ പൊളിച്ച് നീക്കിയ സംഭവത്തിൽ നടപടിയുമായി വനംവകുപ്പ്.സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. കൃഷ്ണനെ സസ്പെൻഡ് ചെയ്തു.
ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കെ.എസ് ദീപയാണ് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്ത ഉത്തരവിറക്കിയത്.സസ്പെൻഷൻ ഉൾപ്പെടെ ആവശ്യമായ കർശന നടപടി സ്വീകരിക്കാൻ ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രൻ നിർദേശം നൽകിയിരുന്നു.
വയനാട് വന്യജീവി സങ്കേതത്തിൽ പെട്ട കൊല്ലിമൂല പണിയ ഊരിലാണ് വനം വകുപ്പ് അധികൃതർ ആദിവാസികളുടെ കുടിലുകൾ പൊളിച്ചു മാറ്റിയത്.അനധികൃതമെന്ന് ആരോപിച്ച് 16 വർഷമായി മൂന്ന് കുടുംബങ്ങൾ കഴിയുന്ന കുടിലുകൾ പൊളിച്ചു മാറ്റുകയായിരുന്നു.
മറ്റൊരു താമസസ്ഥലം ഏർപ്പെടുത്താതെയാണ് കുടിലുകൾ പൊളിച്ചതെന്ന് ആദിവാസികൾ പറഞ്ഞു.