തൃശൂർ :തൃശൂരിൽ യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ വ്ലോഗർ അറസ്റ്റിൽ. മാരാംകോട് സ്വദേശി പടിഞ്ഞാക്കര ബിനീഷ് ബെന്നിയാണ് അറസ്റ്റിലായിരിക്കുന്നത്. ബിനീഷിന്റെ വീട്ടിൽ കളിക്കാനെത്തിയ കുട്ടിയെ കൂട്ടിക്കൊണ്ടു പോകാൻ എത്തിയപ്പോഴാണ് യുവതി പീഡനത്തിന് ഇരയായത്. അഞ്ചുമാസം മുൻപായിരുന്നു സംഭവം.എന്നാൽ വീണ്ടും തനിക്ക് വഴങ്ങിയില്ലെങ്കിൽ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന ബിനീഷിന്റെ ഭീഷണി തുടർന്നതോടെ യുവതി ഭർത്താവിനോട് വിവരം പറഞ്ഞു. പിന്നാലെ ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. വെള്ളിക്കുളങ്ങര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വീട്ടിനുള്ളിൽ മുറിയിൽ അടച്ചിട്ടായിരുന്നു പീഡനവും വിഡിയോ പകർത്തിയതും.
യുവതി പൊലീസിൽ പരാതി നൽകിയെന്ന് അറിഞ്ഞപാടെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചു. അതിനിടെയാണ് പൊലീസ് പിടിയിലായത്. ചാലക്കുടി മജിസ്ട്രേട്ട് അവധിയിൽ ആയിരുന്നതിനാൽ കൊടുങ്ങല്ലൂരിൽ ഹാജരാക്കുന്നതിനു കൊണ്ടുപോയ പ്രതി ഇടയ്ക്ക് വച്ച് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാനും ശ്രമിച്ചുമുൻപും ഇയാൾക്കെതിരെ പീഡനപരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. 2022ൽ നിലമ്പൂരിൽ വച്ചൊരു പീഡനക്കേസിലും 2017 ൽ വീസ തട്ടിപ്പുമായി ബന്ധപ്പെട്ട് അതിരപ്പിള്ളി പൊലീസ് സ്റ്റേഷനിലും പ്രതിയായിരുന്നു ബിനീഷ്.