ബാലുശ്ശേരി: അശ്വതിയുടെയും കുഞ്ഞിന്റെയും മരണത്തിന് കാരണക്കാരായ മലബാർ മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ മാനേജ്മെന്റിനെതിരെയും , ചികിത്സിച്ച ഡോക്ടർമാർക്കെതിരെയും നിയമ നടപടി സ്വീകരിക്കുക, സ്വാധീനം ഉപയോഗിച്ച് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വൈകിപ്പിച്ച് , റിപ്പോർട്ട് അടിമറിക്കാൻ ശ്രമിക്കുന്ന എം.എം.സി മനേജ്മെന്റിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്പിറ്റലിനു മുന്നിൽ അനിശ്ചിതകാല റിലേ സമരം ആരംഭിച്ചു. ഉണ്ണികുളം പഞ്ചായത്ത് വൈസ് പ്രസിഡണ്ടും, ആക്ഷൻ കമ്മിറ്റി കമ്മിറ്റി കൺവീനറുമായ നിജിൽ രാജ് റിലേ സമരം ഉദ്ഘാനം ചെയ്തു. ബി.ജെ.പി ബാലുശ്ശേരി മണ്ഡം പ്രസിഡണ്ട് ബബീഷ് ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര ഏറാടിയിൽ, നാലാം വാർഡ് മെമ്പർ റീന . ടി കെ , ശബരിമണ്ടയാട് . അരുൺ.വി. എന്നിവർ സംസാരിച്ചു.