മാനന്തവാടി:വെള്ളമുണ്ട പഞ്ചായത്ത് വാർഡ് വിഭജനം,ആശാസ്ത്രീയവും,തികച്ചും അപാകത നിറഞ്ഞത് മാണന്നുവെള്ളമുണ്ട പഞ്ചായത്ത് യു.ഡി.എഫ്.നേതാക്കൾ പത്ര സമ്മേളനത്തിൽ പറഞ്ഞു.ഇത് പരിഹരിക്കണമെന്ന് ആവശ്യ പ്പെട്ടു കൊണ്ട് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ടന്നും, നിയമപരമായും,രാഷ്ട്രീയമായും ശക്തമായിമുന്നോട്ടു പോകുമെന്നും വാർത്താ സമ്മേളനത്തിൽ നേതാക്കൾ പറഞ്ഞു. പുളിഞ്ഞാൽ വാർഡിൽ നിന്നും പുളിഞ്ഞാൽ ടൌണും,സ്കൂളും മടത്തും കുനി വാർഡിലേക്ക് മാറ്റിയിരിക്കുകയാണ്,പുതുതായി രൂപീകരിച്ച കാപ്പും കുന്ന് വാർഡ്ൽ കപ്പുംകുന്നു സ്കൂളും,കാപ്പും കുന്ന് ടൌണും ഇല്ല. എല്ലാ വാർഡുകളും വോട്ടർമാരെ ബുദ്ദിമുട്ടിക്കുന്ന തരത്തിൽ തോന്നിയത് പോലെ ആശാസ്ത്രീയമായി വിഭജിച്ചിരിക്കുകയാണന്നും അവർ ആരോപിച്ചു. യു.ഡി.എഫ്. ചെയർമാൻ പി സി ഇബ്രാഹിം ഹാജി കൺവീനർ പി പി ജോർജ് പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി മോയി ആറങ്ങാടൻ ,മണ്ഡലം സെക്രട്ടറി ഉസ്മാൻ പള്ളിയാൽ, വാർഡ് മെമ്പർ അമ്മത് കൊടു വേരി,പി ടി ജോയി തുടങ്ങിയവർ പങ്കെടുത്തു