ബൈക്ക് തടഞ്ഞ് നിർത്തി അക്രമം രണ്ട് പേർക്ക് പരിക്ക്; പ്രതി പിടിയിൽ

Nov. 27, 2024, 8:38 p.m.

കോഴിക്കോട് :വളയത്ത് ബുള്ളറ്റ് ബൈക്ക് തടഞ്ഞ് നിർത്തി അക്രമം.
കൊല്ലം സ്വദേശി ഉൾപ്പടെ രണ്ട് പേർക്ക് ഗുരുതര പരിക്ക്.

വളയം മുതുകുറ്റിയിൽ ഇന്ന് പകൽ 12 ഓടെയാണ് അക്രമമുണ്ടായത്.വളയം മുതുകുറ്റി സ്വദേശി സന്തോഷ് കുമാർ (52), കൊല്ലം അഞ്ചൽ സ്വദേശി ശ്രീസദനത്തിൽ കൊച്ചുമോൻ (40) എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.

ഇരുമ്പ് വടികൊണ്ടുള്ള അക്രമത്തിൽ തലയ്ക്ക് ഗുരുതമായി പരിക്ക് പറ്റിയ ഇരുവരെയും വളയം ഗവണ്മെന്റ് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം അല്പസമയം മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ പ്രവേശിപ്പിച്ചു.മലപ്പുറം നിലമ്പൂർ സ്വദേശി കിരൺ (35) ആണ് ആക്രമിച്ചതെന്ന് പരിക്കേറ്റവർ പൊലീസിന് മൊഴി നൽകി.
സംഭവത്തിൽ അക്രമം നടന്ന് മണിക്കൂറുകൾക്കകം മലപ്പുറം സ്വദേശിയായ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറം കാളികാവ് അമ്പലക്കടവ് സ്വദേശി പനോളി കിരൺ ദേവ് (33) നെയാണ് വളയം സി ഐ സായൂജ് കുമാറിന്റെയും എസ് ഐ വിഷ്ണുവിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

റബ്ബർ വെട്ട് ജോലിക്കെത്തിയവരാണ് എല്ലാവരും. മൂന്ന് മാസം മുൻപ് മുതുകുറ്റിയിൽ നിന്നും ഒട്ടുപാലും 78 റബ്ബർ ഷീറ്റുകളും മോഷണം പോയിരുന്നു.ഇത് സംബന്ധിച്ച തർക്കം നിലനിന്നിരുന്നു. ഇതിൻ്റെ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുള്ളതായി പൊലീസ് പറഞ്ഞു.


MORE LATEST NEWSES
  • ഷവർമ്മ വിൽക്കുന്ന ഭക്ഷണശാലകളിൽ കർശന പരിശോധന നടത്തണം: ഹൈക്കോടതി
  • നാടുനീളെ നായ്ക്കൾ; നിയന്ത്രിക്കാൻ പദ്ധതിയില്ലാതെ തിരുവമ്പാടി
  • പ്രിയങ്ക ഗാന്ധി ശനിയാഴ്ച വായനാട്ടിലെത്തും
  • ലോഡ്ജ് മുറിയിലെ യുവതിയുടെ മരണത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി
  • വാർഡ് വിഭജനം, ആശാസ്ത്രീയവും, അപാകത നിറഞ്ഞതുമാണെന്ന് യു.ഡി.എഫ്.നേതാക്കൾ
  • ബസിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
  • എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ
  • ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സൂചന
  • ജുവലറിയിൽ കയറി മാല മോഷ്‌ടിച്ച യുവാവ് പിടിയിൽ
  • സംഭലിലേക്ക് പുറപ്പെട്ട മുസ്‍ലിം ലീഗ് എംപിമാരെ യുപി പൊലീസ് തടഞ്ഞ് തിരിച്ചയച്ചു.
  • രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്.
  • ഗൃഹനാഥനെ ഇരുമ്പുവടി കൊണ്ട് ക്രൂരമായി അക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
  • യുവതിയുടെ മരണത്തിൽ പ്രതിഷേധിച്ച് അനിശ്ചിതകാല റിലേ സമരം ആരംഭിച്ചു.
  • എടിഎം നവീൻ ബാബുവിന്റെ മരണത്തിൽ കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി.
  • പേരാമ്പ്രയിൽ സിഎൻജി ടാങ്കറിൽ നിന്നും ഗ്യാസ് ചോർച്ച
  • ആർമി ക്വാട്ടേഴ്സ് കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന സൈനികൻ മരിച്ചു.
  • ക്ഷേത്രഭണ്ഡാരം കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിലെ പ്രതി അറസ്റ്റിൽ.
  • സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് വിദ്യാർത്ഥികൾക്ക് പരിക്ക്
  • അഞ്ച് പേരുടെ ജീവനെടുത്ത അപകടത്തിൽ കുറ്റം സമ്മതിച്ച് പ്രതികൾ
  • ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട അതിതീവ്ര ന്യൂനമർദ്ദം ഇന്ന് ചുഴലിക്കാറ്റാകും, 3 ജില്ലകളിൽ യെല്ലോ അലർട്ട്
  • പേപ്പർ ബാലറ്റ് വോട്ടിങ് സംവിധാനം പുന:സ്ഥാപിക്കണമെന്ന പൊ​തു​താല്പര്യ​ ഹ​ർ​ജി സു​പ്രീം​ കോ​ട​തി ത​ള്ളി
  • നടക്കാവില്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍
  • റേഷൻ കാർഡിൽ അനർഹമായി ആനുകൂല്യം പറ്റിയിരുന്ന 16,736 പേർ പട്ടികയിൽ നിന്ന് പുറത്ത്
  • അപ്പാര്‍ട്ട്‌മെന്റില്‍ യുവതിയെ കുത്തിക്കൊന്നു; കണ്ണൂർ സ്വദേശിക്കായി തിരച്ചിൽ
  • ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റ് ക്രമനമ്പര്‍ 1711 വരെയുള്ളവര്‍ക്ക് അവസരം
  • മലബാർ ജ്വല്ലറിയിൽ നിന്ന് യുവാവ് സ്വർണ്ണമാല കവർന്നു ;സി സി ടിവി ദൃശ്യം പുറത്ത്
  • കാറിന് മുകളിൽ കണ്ടെയ്‌നർ വീണ് അപകടം
  • കോൺഗ്രസ് നേതാവ് കുണ്ടാർ ബാലനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
  • പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് പ്രതിയെ റിമാൻഡ് ചെയ്തു
  • പനി ബാധിച്ച് പ്ലസ്ടു വിദ്യാർത്ഥിനി മരിച്ച സംഭവം;5 മാസം ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്
  • പതിനെട്ടാംപടിയിൽ പൊലീസുകാരുടെ ഫോട്ടോഷൂട്ട്: റിപ്പോർട്ട് തേടി എഡിജിപി
  • കിണറ്റിൽ വീണ് നാല് വയസുകാരന് ദാരുണാന്ത്യം
  • മലപ്പുറത്ത്‌ ടോർച്ച് പൊട്ടിത്തെറിച്ച് വീടിൻ്റെ കിടപ്പ് മുറിക്ക് തീ പിടിച്ചു.
  • ഓപ്പറേറ്റിവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സിഇഒ) വയനാട് ജില്ലാ കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു
  • ഹൈക്കോടതി തീർപ്പാക്കിയ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതിക്കെതിരെ വീണ്ടും കേസെടുത്തു
  • യുവതിയെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തി
  • യുവതിയെ പീഡിപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയ വ്ലോഗർ അറസ്‌റ്റിൽ.
  • ചപ്പുച്ചവറുകൾ കത്തിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ വീട്ടമ്മ മരിച്ചു
  • കെഎസ്ആർടിസി ബസിൽ നിന്ന് പുറത്തേക്ക് തെറിച്ചുവീണ സ്ത്രീയ്ക്ക് ദാരുണാന്ത്യം.
  • പ്ലസ്ടു കോഴക്കേസ് കെഎം ഷാജിക്കെതിരായ അപ്പീൽ സുപ്രീം കോടതി തള്ളി
  • ആദിവാസി കുടിലുകൾ പൊളിച്ച് നീക്കിയ സംഭവത്തിൽ നടപടിയുമായി വനംവകുപ്പ്
  • ബിജെപി നേതൃത്വത്തിനെതിരെ കോഴിക്കോട് നഗരത്തിൽ പോസ്റ്ററുകൾ.
  • പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദ്ദനമേറ്റു
  • ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു
  • ലോറി കയറിയുണ്ടായ അപകടത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ.
  • ആദിവാസികളുടെ കുടിൽ പൊളിച്ച ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുക്കും
  • കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു.
  • പഞ്ചായത്ത് വൈസ് പ്രസിഡന്റിനെയും ഭര്‍ത്താവിനെയും ആക്രമിച്ചെന്ന് പരാതി
  • പെരിന്തൽമണ്ണയിലെ സ്വർണ കവർച്ച: ഒമ്പത് പ്രതികൾ കൂടി അറസ്റ്റിൽ,
  • തൃശൂരില്‍ ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേയ്ക്ക് തടിലോറി പാഞ്ഞു കയറി അഞ്ച് പേർ മരിച്ചു