കണ്ണൂർ: ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർക്കെതിരെ കൊലവിളി മുദ്രാവാക്യവുമായി യുവമോർച്ച. ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനത്തിൽ കണ്ണൂർ ജില്ലയിലെ അഴീക്കോടാണ് സന്ദീപ് വാര്യർക്കെതിരെ പ്രകോപന മുദ്രാവാക്യം ഉയർന്നത്.
’30 വെള്ളി കാശും വാങ്ങി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത തന്തയില്ലാ മൂരാച്ചി’ എന്ന് വിളിച്ചാണ് ഭീഷണി മുദ്രാവാക്യം ആരംഭിക്കുന്നത്. ‘ഒറ്റുകാരാ സന്ദീപേ, പട്ടാപകലിൽ പാലക്കാട് നിന്നെ ഞങ്ങൾ എടുത്തോളാം എന്ന് പലതവണ പ്രകടനത്തിൽ മുദ്രാവാക്യം വിളികളുണ്ടായി. പ്രസ്ഥാനത്തെ അപമാനിക്കാൻ ബലിദാനികളെ കൂട്ടുപിടിച്ചെന്നും മുദ്രവാക്യത്തിൽ വിമർശിക്കുന്നുണ്ട്.
അതേസമയം, ബി.ജെ.പിയുടെ അസഹിഷ്ണുതയുടെ തെളിവാണിതെന്നും യഥാർത്ഥ ഒറ്റുകാരുള്ളത് ബി.ജെ.പി ഓഫീസിലാണെന്നും സംഭവത്തിൽ സന്ദീപ് വാര്യർ പ്രതികരിച്ചു.