കോട്ടയം: സിനിമ നിർമാതാവും വൈ എന്റർടൈൻമെന്റ്‌സിന്റെ മാനേജിംഗ് ഡയരക്ടറുമായ മനു പത്മനാഭൻ നായർ അന്തരിച്ചു. കോയമ്പത്തൂരിൽ നിന്നുള്ള യാത്രയ്ക്കിടെ ഇന്നലെ രാത്രി കെ എസ് ആർ ടി സി ബസിൽ പാലക്കാട് വച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ ബസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ടുപോയി, പൊതുദർശനത്തിന് വച്ചു. ജീവിതത്തിന്റെ വിവിധ തുറകളിലുള്ള ഒട്ടേറെ പേർ അന്ത്യാഭിവാദ്യം അർപ്പിച്ചു. വെള്ളം, കൂമൻ തുടങ്ങിയ സിനിമകളുടെ നിർമാണ പങ്കാളി കൂടിയാണ് മനു പത്മനാഭൻ നായർ. പത്ത് കല്പനകൾ, പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളും നിർമിച്ചു. ഗീതയാണ് ഭാര്യ. വൈഗ മകളാണ്. സംസ്‌കാരം ഇന്ന്.