പുതുപ്പാടി:കൈതപ്പൊയിൽ കരുണ ക്ലിനിക്കിന് മുൻപിൽ റോഡ് ക്രോസ് ചെയ്യുകയായിരുന്നു യാത്രക്കാരനെ ഈങ്ങാപ്പുഴ ഭാഗത്തേക്ക് പോകുന്ന ബൈക്ക് ഇടിച്ച് പരിക്ക്. അടിവാരം സ്വദേശി മ്യൂസിക് ഇലക്ട്രോണിക്സ് ഉടമ യോജിക്കാണ് പരിക്കുപറ്റിയത്,നോളജ് സിറ്റിയിൽ പ്രവർത്തിക്കുന്ന മിഹ്റാസ് ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്ന കൊല്ലം സ്വദേശി ഓടിച്ച ബൈക്കാണ് ഇടിച്ചത്, ഇരുവർക്കും പരിക്കുപറ്റിയിട്ടുണ്ട്,ജോജിയെ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലും,ബൈക്ക് ഓടിച്ചയാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.