മരിച്ച വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു,കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി

Dec. 3, 2024, 7:50 a.m.

ആലപ്പുഴ: ആലപ്പുഴ കളര്‍കോട് വാഹനാപകടത്തില്‍ മരിച്ചവരുടെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ നടക്കും. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. പോസ്റ്റ് മോർട്ടത്തിന് ശേഷം വണ്ടാനം മെഡിക്കല്‍ കോളജില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാകും സംസ്‌കാരം. വൈറ്റിലയില്‍ നിന്നും കായംകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമായിട്ടാണ് കാര്‍ കൂട്ടിയിടിച്ചത്. ബസിലെ നാലു യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

കോട്ടയം പൂഞ്ഞാര്‍ ചേന്നാട് കരിങ്ങോഴക്കല്‍ ഷാജിയുടെ മകന്‍ ആയുഷ് ഷാജി (19), പാലക്കാട് കാവുസ്ട്രീറ്റ് ശേഖരപുരം ശ്രീവിഹാറില്‍ കെ.ടി. ശ്രീവത്സന്റെ മകന്‍ ശ്രീദീപ് വത്സന്‍ (19), മലപ്പുറം കോട്ടയ്ക്കല്‍ ചീനംപുത്തൂര്‍ ശ്രീവൈഷ്ണവത്തില്‍ എ.എന്‍. ബിനുരാജിന്റെ മകന്‍ ബി. ദേവാനന്ദന്‍ (19), കണ്ണൂര്‍ വേങ്ങര മാടായി മുട്ടം പാണ്ട്യാല വീട്ടില്‍ മുഹമ്മദ് അബ്ദുള്‍ ജബ്ബാര്‍ (19), ലക്ഷദ്വീപ് ആന്ത്രോത്ത് ദ്വീപ് പാക്രിച്ചിയപുര വീട്ടില്‍ പി. മുഹമ്മദ് നസീറിന്റെ മകന്‍ മുഹമ്മദ് ഇബ്രാഹിം (19) എന്നിവരാണ് മരിച്ചത്.

പുതുക്കുറിച്ചി മരിയനാട് ഷൈന്‍ ലാന്‍ഡില്‍ ഡെന്റ്‌സണ്‍ പോസ്റ്റിന്റെ മകന്‍ ഷൈന്‍ ഡെന്റ്‌സണ്‍ (19), എടത്വാ സ്വദേശി കൊച്ചുമോന്‍ ജോര്‍ജിന്റെ മകന്‍ ആല്‍വിന്‍ ജോര്‍ജ് (19), ചേര്‍ത്തല മണപ്പുറം മണപ്പുറത്ത് വീട്ടില്‍ എം.കെ. ഉത്തമന്റെ മകന്‍ കൃഷ്ണദേവ് (19), എറണാകുളം കണ്ണന്‍കുളങ്ങര പാണ്ടിപ്പറമ്പ് ലക്ഷ്മിഭവനത്തില്‍ ആര്‍. ഹരിദാസിന്റെ മകന്‍ ഗൗരീശങ്കര്‍ (19), കൊല്ലം ചവറ പന്മന വെളുത്തേടത്ത് മക്കത്തില്‍ മുഹമ്മദ് കുഞ്ഞിന്റെ മകന്‍ മുഹസ്സിന്‍ മുഹമ്മദ് (19), കൊല്ലം പോരുവഴി മുത്തുപിളക്കാട് കാര്‍ത്തിക വീട്ടില്‍ കെ.എസ്. മനുവിന്റെ മകന്‍ ആനന്ദ് മനു (19). ഇതില്‍ ഗൗരീശങ്കറിന്റെ നില ഗുരുതരമാണ്.

ആലപ്പുഴയിൽ കെഎസ്ആർടിസി ബസിലേക്ക് കാർ ഇടിച്ചു കയറി; 5 മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം, 2 പേരുടെ നില ​ഗുരുതരം

ആലപ്പുഴയില്‍ സിനിമ കാണാന്‍ പോയതായിരുന്നു മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍. പരിക്കേറ്റ് ചികിത്സയിലുള്ള ഗൗരീശങ്കറാണ് കാര്‍ ഓടിച്ചിരുന്നത്. അപകടം സംഭവിച്ച ടവേര കാറിലുണ്ടായിരുന്നത് 11 പേരാണ്. ബസിലേക്ക് ഇടിച്ചു കയറിയ കാര്‍ പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന കാര്‍ വെട്ടിപ്പൊളിച്ചാണ് വിദ്യാര്‍ത്ഥികളെ പുറത്തെടുത്തത്. മൂന്നു പേര്‍ മരിച്ച നിലയിലായിരുന്നു.ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് രണ്ടു പേര്‍ മരിച്ചത്. അമിത വേഗതയിലെത്തിയ കാര്‍ ബ്രേക്ക് ചെയ്തപ്പോള്‍ തെന്നി ബസിനു നേരേ വന്നു. ഇതുകണ്ട് ഡ്രൈവര്‍ ഇടതുവശം ചേര്‍ത്ത് നിര്‍ത്തിയെങ്കിലും ബസിന്റെ മുന്‍വശത്ത് കാര്‍ ഇടിച്ചുകയറുകയായിരുന്നെന്ന് കെഎസ്ആര്‍ടിസി അധികൃതരുടെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നു.


MORE LATEST NEWSES
  • രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു.
  • കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം
  • വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
  • ഭാര്യയുടെ ബന്ധുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു.
  • സ്വകാര്യബസ് കെഎസ്ആർടിസി ബസിൻ്റെ പിന്നിൽ ഇടിച്ച് അപകടം ;
  • ഷവർമ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം: നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി
  • രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി അതിർത്തിയിൽ പൊലീസുകാരെ വിന്യസിച്ചു
  • ഓട്ടോ ഡ്രൈവർ മരിച്ച സംഭവം കൊലപാതകം
  • ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
  • താജ്‌മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി.
  • താജ്‌മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി.
  • ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
  • മേപ്പയൂരിൽ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി; വിദ്യാര്‍ത്ഥിയുടെ തോളെല്ലിന് പരിക്ക്‌
  • കാർ തടഞ്ഞ് യുവതിയെ ഭർത്താവ് ചുട്ടുകൊന്നു, കൂടെയുണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു
  • സിസിടിവിയിൽ കണ്ടത് എന്നെയല്ല'; ഗതികേടിലായി യുവാവ്
  • ലോക ഭിന്നശേഷി ദിനത്തിൽ ജി യുപിഎസ് ജെ ആർ സി വിദ്യാർഥികൾ സ്നേഹ സമ്മാനങ്ങൾ നൽകി
  • കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • സ്‌കൂൾ ബസുകൾ വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ.
  • ആറു വയസ്സുകാരൻ പനി ബാധിച്ചു മരണപ്പെട്ടു.
  • ചുണ്ടേലിലെ വാഹനാപകടത്തിൽ ദുരൂഹത; സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണം
  • അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;കൊലപാതകമെന്ന് പോലീസ്
  • പൂനൂരിലെ സീബ്രാ ലൈൻ പുന:സ്ഥാപിക്കണം: വിസ്ഡം സ്റ്റുഡൻ്റ്സ്
  • കോരങ്ങാട് വീണ്ടും അടിച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.
  • ഓൺലൈൻ തട്ടിപ്പ്;പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടമായി
  • കൂട്ടായിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു
  • ഇൻ‍‍ഡിഗോ, കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
  • ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
  • എഡിഎമ്മിന്റെ മരണം ;കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
  • നിയന്ത്രണം വിട്ട ബസ് വൈദ്യുത തൂണിൽ ഇടിച്ച് അപകടം
  • ടാറിങ് മാലിന്യ കൂനയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
  • അവസാന യാത്രയിലും ഒരുമിച്ച്; കണ്ണീര്‍ പൂക്കളര്‍പ്പിച്ച് പ്രിയപ്പെട്ടവര്‍
  • ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
  • വളപട്ടണം മോഷണം ; മോഷണം പോയ പണത്തിനും സ്വർണാഭരണങ്ങൾക്കും കൃത്യമായ സ്രോതസുണ്ടെന്ന് ഉടമ
  • നവജാത ശിശുവിന്റെ വൈകല്യത്തിൽ പരിശോധന നടത്തിയ ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശിപാർശ
  • കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരിൽ നിന്ന്വിദേശ പക്ഷികളെ പിടി കൂടി
  • സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഡിസംബർ 14 മുതൽ
  • അർദ്ധരാത്രി വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ ആൺസുഹൃത്തുക്കളും കാമുകന്മാരും തമ്മിൽ ഏറ്റുമുട്ടി; 4 പേർ അറസ്റ്റിൽ
  • ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
  • ഡോക്ടറുടെ നാലുകോടി തട്ടിയ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ
  • വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നു
  • കിണര്‍ ഇടിഞ്ഞു താഴ്ന്നു
  • ആലപ്പുഴ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. നാല് പേര്‍ മരിച്ചു
  • ചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
  • ബൈക്കിടിച്ച് കാൽനട യാത്രക്കാരനായ അടിവാരം സ്വദേശിക്ക് പരിക്ക്
  • തൃശ്ശൂർ, കാസർകോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
  • സിഒഡിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരം: പിഎസ് ശ്രീധരൻപിള്ള
  • പാറക്കുളത്തിൽ മുങ്ങി മരിച്ച സൂര്യജിത്തിന് വിട നൽകി നാട്.
  • സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.
  • സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.നിരവധി പേർക്ക് പരിക്ക്
  • കണ്ണൂരിൽ കെ എസ് ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്