താമരശ്ശേരി: കോരങ്ങാട് വീണ്ടും അടിച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. ഏതാനും മാസം മുമ്പ് മോഷണം നടന്ന വീടിൻറെ സമീപത്തു തന്നെയാണ് വീണ്ടും മോഷണം നടന്നത്. കോരങ്ങാട് മണിയുടെ അടച്ചിട്ട വീട്ടിലാണ് ഇന്നലെ മോഷണം നടന്നത്. ആശുപത്രിയിലായിരുന്ന വീട്ടുകാർ ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തകർത്ത നിലയിൽ കാണുന്നത്.
വാതിൽ പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ച 50,000ത്തോളം രൂപ അപഹരിച്ചതായി മണിയുടെ ഭാര്യ ഷൈലജ പറഞ്ഞു. ശൈലജ മൂന്നു ദിവസമായി അമ്മയുടെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു. മകൻ എറണാകുളത്താണ്. മണി ഏതാനും വർഷങ്ങൾക്കു മുമ്പ് വിദേശത്തു വെച്ച് മരണപ്പെട്ടതാണ്.
ശൈലജ ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ ജീവനക്കാരിയാണ്. താമരശ്ശേരി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഏതാനും മാസം മുമ്പ് കോരങ്ങാട് മാട്ടുമ്മൽ ഷാഫിയുടെ വീടിൻറെ മുൻവശത്തെ വാതിൽ പൊളിച്ചു അകത്തു കയറിയ മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന 10 പവനോളം വരുന്ന സ്വർണാഭരണങ്ങൾ കവർന്നിരുന്നു.