അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;കൊലപാതകമെന്ന് പോലീസ്

Dec. 3, 2024, 7:57 p.m.

കണ്ണൂർ അഴീക്കലിൽ അന്യസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് .ഒഡീഷ സ്വദേശി രമേഷ് ദാസാണ് മരിച്ചത്. തലയ്ക്ക് കല്ലിട്ടാണ് രമേഷിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. സംഭവത്തിൽ പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കി പൊലീസ്.

അഴീക്കൽ ഹാർബറിന് സമീപം പുതുതായി നിർമിക്കുന്ന കെട്ടിടത്തിലാണ് തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. രാവിലെ നിർമാണ തൊഴിലാളികൾ സ്ഥലത്തെത്തിയപ്പോഴാണ് ആദ്യം മൃതദേഹം കാണുന്നത്.തലയ്ക്ക് മുറിവേറ്റ് രക്തം വാർന്ന നിലയിലായിരുന്നു മൃതദേഹം. തൊട്ടടുത്തായി തകർന്ന ചെങ്കല്ലുമുണ്ടായിരുന്നു. ഉടനെ വളപട്ടണം പൊലീസെത്തി പരിശോധന നടത്തി.

മരിച്ചത് ഒഡീഷ സ്വദേശി രമേഷ് ദാസെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയായിരുന്നു.

രമേഷിന്റെ കഴുത്തിലും മുറിവേറ്റ പാടുകളുണ്ടായിരുന്നു. മൃതദേഹത്തിന് സമീപത്തായി രണ്ട് സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. കല്ലുകൊണ്ട് തലയ്ക്കടിച്ചതാണ് മരണകാരണമെന്ന് പൊലീസ് വ്യക്തമാക്കി.അടിയിൽ തലയോട്ടി തകർന്നിട്ടുണ്ട്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. അതേസമയം, സംഭവത്തിൽ പ്രതിയെക്കുറിച്ച് പൊലീസിന് വിവരം കിട്ടിയതായാണ് സൂചന. വളപട്ടണം പൊലീസിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.


MORE LATEST NEWSES
  • രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു.
  • കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം
  • വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
  • ഭാര്യയുടെ ബന്ധുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു.
  • സ്വകാര്യബസ് കെഎസ്ആർടിസി ബസിൻ്റെ പിന്നിൽ ഇടിച്ച് അപകടം ;
  • ഷവർമ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം: നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി
  • രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി അതിർത്തിയിൽ പൊലീസുകാരെ വിന്യസിച്ചു
  • ഓട്ടോ ഡ്രൈവർ മരിച്ച സംഭവം കൊലപാതകം
  • ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
  • താജ്‌മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി.
  • താജ്‌മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി.
  • ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
  • മേപ്പയൂരിൽ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി; വിദ്യാര്‍ത്ഥിയുടെ തോളെല്ലിന് പരിക്ക്‌
  • കാർ തടഞ്ഞ് യുവതിയെ ഭർത്താവ് ചുട്ടുകൊന്നു, കൂടെയുണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു
  • സിസിടിവിയിൽ കണ്ടത് എന്നെയല്ല'; ഗതികേടിലായി യുവാവ്
  • ലോക ഭിന്നശേഷി ദിനത്തിൽ ജി യുപിഎസ് ജെ ആർ സി വിദ്യാർഥികൾ സ്നേഹ സമ്മാനങ്ങൾ നൽകി
  • കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • സ്‌കൂൾ ബസുകൾ വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ.
  • ആറു വയസ്സുകാരൻ പനി ബാധിച്ചു മരണപ്പെട്ടു.
  • ചുണ്ടേലിലെ വാഹനാപകടത്തിൽ ദുരൂഹത; സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണം
  • പൂനൂരിലെ സീബ്രാ ലൈൻ പുന:സ്ഥാപിക്കണം: വിസ്ഡം സ്റ്റുഡൻ്റ്സ്
  • കോരങ്ങാട് വീണ്ടും അടിച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.
  • ഓൺലൈൻ തട്ടിപ്പ്;പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടമായി
  • കൂട്ടായിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു
  • ഇൻ‍‍ഡിഗോ, കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
  • ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
  • എഡിഎമ്മിന്റെ മരണം ;കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
  • നിയന്ത്രണം വിട്ട ബസ് വൈദ്യുത തൂണിൽ ഇടിച്ച് അപകടം
  • ടാറിങ് മാലിന്യ കൂനയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
  • അവസാന യാത്രയിലും ഒരുമിച്ച്; കണ്ണീര്‍ പൂക്കളര്‍പ്പിച്ച് പ്രിയപ്പെട്ടവര്‍
  • ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
  • വളപട്ടണം മോഷണം ; മോഷണം പോയ പണത്തിനും സ്വർണാഭരണങ്ങൾക്കും കൃത്യമായ സ്രോതസുണ്ടെന്ന് ഉടമ
  • നവജാത ശിശുവിന്റെ വൈകല്യത്തിൽ പരിശോധന നടത്തിയ ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശിപാർശ
  • കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ യാത്രക്കാരിൽ നിന്ന്വിദേശ പക്ഷികളെ പിടി കൂടി
  • സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് ഡിസംബർ 14 മുതൽ
  • അർദ്ധരാത്രി വിദ്യാർത്ഥിനികളുടെ വീട്ടിലെത്തിയ ആൺസുഹൃത്തുക്കളും കാമുകന്മാരും തമ്മിൽ ഏറ്റുമുട്ടി; 4 പേർ അറസ്റ്റിൽ
  • മരിച്ച വിദ്യാർത്ഥികളുടെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു,കാര്‍ അമിത വേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസി
  • ഫ്രാൻസിസ് മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
  • ഡോക്ടറുടെ നാലുകോടി തട്ടിയ കേസ്: രണ്ടുപേർ കൂടി അറസ്റ്റിൽ
  • വാഹനങ്ങളുടെ ബാറ്ററി മോഷ്ടിക്കുന്നത് പതിവാകുന്നു
  • കിണര്‍ ഇടിഞ്ഞു താഴ്ന്നു
  • ആലപ്പുഴ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. നാല് പേര്‍ മരിച്ചു
  • ചിറയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.
  • ബൈക്കിടിച്ച് കാൽനട യാത്രക്കാരനായ അടിവാരം സ്വദേശിക്ക് പരിക്ക്
  • തൃശ്ശൂർ, കാസർകോട്, മലപ്പുറം, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
  • സിഒഡിയുടെ ജനക്ഷേമ പ്രവർത്തനങ്ങൾ മാതൃകാപരം: പിഎസ് ശ്രീധരൻപിള്ള
  • പാറക്കുളത്തിൽ മുങ്ങി മരിച്ച സൂര്യജിത്തിന് വിട നൽകി നാട്.
  • സ്കൂൾ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം.
  • സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം.നിരവധി പേർക്ക് പരിക്ക്
  • കണ്ണൂരിൽ കെ എസ് ആർടിസി ബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്