കുറ്റ്യാടി:കുറ്റ്യാടി
ചെറിയകുമ്പളത്ത് ആറു വയസ്സുകാരൻ പനി ബാധിച്ചു മരണപ്പെട്ടു. തോട്ടത്തിൽ നവാസിന്റെയും സെറീനയുടെയും മകൻ നാസിമുൽഹഖ് ആണ് മരണപ്പെട്ടത്മൂന്നു ദിവസം മുൻപാണ് പനി ബാധിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
പനി കൂടി അപസ്മാരം വന്നതിനെ തുടർന്നാണ് മരണം. കഴിഞ്ഞ വെള്ളിയാഴ്ച കുട്ടി വീട്ടിലെ കോണിയുടെ മുകളിൽ നിന്ന് വീണതിനെ തുടർന്ന് കുറ്റ്യാടി ഗവ ആശുപത്രിയിലും കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടിയിരുന്നു.സഹോദരങ്ങൾ: മുഹമ്മദ് നാസിം, ആയിഷ സന.