താമരശ്ശേരി :ലോക ഭിന്നശേഷി ദിനമായ ഡിസംബർ മൂന്നിന് ജി യു പി എസ് താമരശ്ശേരിയിലെ ജെ ആർ സി വിദ്യാർഥികൾ സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച വിവിധ വസ്തുക്കളുമായി പൂനൂരിലെ അസ്മാൻ സ്പെഷൽ സ്കൂൾ, കാരുണ്യതീരം, പ്രതിക്ഷ ഭവൻ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി ഭിന്നശേഷി വിദ്യാർഥികൾക്ക് സ്നേഹ സമ്മാനങ്ങൾ നൽകി.
സ്പെഷ്യൽ സ്കൂളുകളിൽ ഭിന്നശേഷി വിദ്യാർഥികളുമായി സംവദിക്കുകയും ഒന്നിച്ചിരുന്ന് പാട്ടുകൾ പാടിയും നൃത്തം വെച്ചും സമയം ചെലവഴിക്കുകയും ചെയ്തു
.
താമരശ്ശേരി സ്കൂൾ യൂണിറ്റ് ജെ ആർസിയുടെ കാരുണ്യ പ്രവർത്തനങ്ങളുടേയും മക്കൾ കാരണം വീട് വിടേണ്ടി വരുന്ന മാതാപിതാക്കളുടെ കഷ്ടതകൾ കുട്ടികൾക്ക് ബോധ്യപ്പെടുത്തുന്നതിൻ്റേയും ഭാഗമായി കഴിഞ്ഞ ദിവസം കൽപ്പറ്റ ക്ലാര ഭവൻ ഓൾഡ് ഏജ് ഹോം സന്ദർശിക്കുകയും അവിടുത്തെ മുഴുവൻ അന്തേവാസികൾക്കും സ്നേഹ സമ്മാനങ്ങൾ സമർപ്പിക്കുകയും ചെയ്തിരുന്നു. വിവിധ കാരണങ്ങളാൽ വീടുകളിൽ നിന്നും അകന്ന് ഒറ്റപ്പെട്ട് കഴിയുന്ന ഓൾഡ് ഏജ് ഹോമിലെ അന്തേവാസികൾക്ക് ജെ ആർ സി കുട്ടികളുടെ സന്ദർശനം വളരെയേറെ ആശ്വാസകരമായിരുന്നു. നിറകണ്ണുകളുടെയാണ് പലരും കുട്ടികളിൽ നിന്നും സ്നേഹസമ്മാനങ്ങൾ ഏറ്റുവാങ്ങിയത്. ജെ ആർ സി സ്നേഹ യാത്രകൾക്ക് ഹെഡ്മാസ്റ്റർ മുഹമ്മദ് സാലി,ജെ ആർ സി കൗൺസിലേഴ്സ് ആയ അബ്ദുറഹ്മാൻ കെ ടി, ഷാനിബ ടീച്ചർ ,മുഹമ്മദ് മാസ്റ്റർ, ബിൻസി ടീച്ചർ പി.ടി.എ പ്രസിഡൻ്റ് അനിൽ എന്നിവർ നേതൃത്വം നൽകി