കൊല്ലം: നഗരമധ്യത്തിലെ റോഡിൽ തടഞ്ഞുനിർത്തി കാറിൽ പെട്രോളൊഴിച്ച് യുവതിയെ തീകൊളുത്തിക്കൊന്നു. ഭർത്താവ് കസ്റ്റഡിയിൽ. കൊല്ലം നഗരത്തിൽ ബേക്കറി നടത്തുന്ന കൊട്ടിയം തഴുത്തല തുണ്ടിൽ മേലതിൽ വീട്ടിൽ അനില(44)യാണ് കൊല്ലപ്പെട്ടത്.
കാറിലുണ്ടായിരുന്ന ബേക്കറി ജീവനക്കാരൻ സോണിക്ക് പൊള്ളലേറ്റു. സംഭവത്തിൽ അനിലയുടെ ഭർത്താവ് പത്മരാജനെ (60) കൊല്ലം ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. താനാണ് കത്തിച്ചതെന്ന് ഇയാൾ ഉറക്കെ വിളിച്ചുപറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. ഇയാൾ പൊലീസിൽ കീഴടങ്ങുകയായിരുന്നു.
അനിലയുടെ ബേക്കറിയിൽ പാർട്ണറായ യുവാവിനെ ലക്ഷ്യമിട്ടാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നാണ് പ്രതിയുടെ മൊഴി. ആ യുവാവും അനിലയും തമ്മിലുള്ള സൗഹൃദത്തിന്റെ പേരിൽ നിരന്തരമുണ്ടായ കുടുംബപ്രശ്നങ്ങളും സാമ്പത്തിക പ്രശ്നങ്ങളുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. അനിലയെ ആക്രമിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്ന് പത്മരാജൻ പൊലീസിനോട് പറഞ്ഞു.
ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കൊല്ലം നഗരത്തിൽ ചെമ്മാൻമുക്കിലാണ് സംഭവം. അനിലയും സോണിയും സഞ്ചരിച്ച കാറിന് മുന്നിൽ ഡോർ തുറക്കാനാകാതെ മറ്റൊരു കാർ കൊണ്ട് തടഞ്ഞുനിർത്തിയ പത്മരാജൻ പെട്രോൾ ഒഴിക്കുകയും തീയിടുകയുമായിരുന്നു. വാഹനത്തിൽ മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായി. വാഹനം കത്തുന്നത് കണ്ട് വഴിയാത്രക്കാർ പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിയിച്ചു.
കണ്ടുനിന്നവർ രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും കാർ ആളിക്കത്തിയതിനാൽ ആളുകൾക്ക് അടുക്കാനായില്ല. പൊലീസെത്തി വാഹനം തുറന്ന് പൊള്ളലേറ്റ നിലയിൽ സോണിയെ പുറത്തെത്തിക്കുകയായിരുന്നു. സോണിയെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാചക തൊഴിലാളിയാണ് പത്മരാജ