ആലപ്പുഴ: ഭാര്യ വീട്ടിലെത്തിയ യുവാവ് ബന്ധുക്കളുടെ മർദനമേറ്റ് മരിച്ചു. ആറാട്ടുപുഴ പെരുമ്പള്ളി സ്വദേശി വിഷ്ണുവാണ് (34) മരിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഭാര്യ വീട്ടിലെത്തിയ വിഷ്ണുവിനെ ബന്ധുക്കൾ മർദിക്കുകയായിരുന്നു. തുടർന്ന്, കുഴഞ്ഞ് വീണാണ് വിഷ്ണു മരിച്ചത്. ഇതിനെ തുടർന്നാണ് വിഷ്ണുവിന്റെ കുടുംബം പരാതി നൽകിയത്.
ആറാട്ടുപുഴ തറയിൽകടവ് ഭാഗത്താണ് വിഷ്ണുവിൻ്റെ ഭാര്യയുടെ വീട്. ഭാര്യ ആതിരയുമായിഒന്നരവർഷമായി പിണങ്ങി കഴിയുകയാണ് വിഷ്ണു.
ഇരുവർക്കും നാലുവയസുള്ള കുട്ടിയുമുണ്ട്. ഈ കുഞ്ഞിനെ ഭാര്യയെ ഏൽപിക്കുന്നതിനാണ് വിഷ്ണു എത്തിയത്.
ഇതിനിടെയാണ് ഭാര്യയുടെ ബന്ധുക്കൾ വിഷ്ണുവുമായി തർക്കത്തിലാവുകയും അരമണിക്കൂറോളം മർദിക്കുകയും ചെയ്തത്.