ആലപ്പുഴ :കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം.ആൽവിൻ ജോർജ് എന്ന വിദ്യാർത്ഥിയെ നില ഗുരുതരമായതിനെ തുടർന്ന് അമൃത ആശുപത്രിയിലേക്ക് മാറ്റി. അതേസമയം വാഹനാപകടത്തിൽ പിരിക്കേറ്റവരുടെ ആരോഗ്യസ്ഥതി വിലയിരുത്താൻ മെഡിക്കൽ ബോർഡിൻ്റെ യോഗം ഇന്ന് ചേരും.
പത്ത് വകുപ്പ് മേധാവികളെ മോഡിക്കൽ ബോർഡ് അംഗങ്ങളാക്കി ബോർഡ് നിയമിച്ചിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വാഹനം ഓടിച്ചിരുന്ന വിദ്യാർത്ഥിയുടെ ലൈസൻസ് സസ്പെൻഡ് ചെയ്തേക്കും. അപകടത്തെ കുറിച്ച് വിശദമായി പഠിച്ച ശേഷമായിരിക്കും നടപടി.വാഹനാപകടത്തിൽ മരിച്ച ദേവാനന്ദ്, ആയുഷ് രാജ് എന്നിവർക്ക് വിട നൽകാനൊരുങ്ങുകയാണ് നാട്. ഇരുവരുടേയും സംസ്‌കാരം ഇന്ന് നടക്കും.
ആലപ്പുഴ കാവാലത്തെ വീട്ടിൽ പത്ത് മണിയോടെ ആയുഷ് രാജിന്റെ സംസ്കാരച്ചടങ്ങുകൾ ആരംഭിച്ചു. പാലാ മറ്റക്കരയിലെ തറവാട്ടുവീട്ടിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേവാനന്ദിന്റെ സംസ്ക്‌കാരം നടക്കും.അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, പാലക്കാട് സ്വദേശി ശ്രീദീപ്, ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിം എന്നിവരുടെ സംസ്കാര കർമങ്ങൾ കഴിഞ്ഞ ദിവസം നടന്നിരുന്നു.
എറണാകുളം ജുമാ മസ്‌ജിദിലാണ് ലക്ഷദ്വീപ് സ്വദേശി ഇബ്രാഹിമിന്റെ ഖബറടക്കം നടന്നത്.