സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു.

Dec. 4, 2024, 2:47 p.m.

ദില്ലി: സംഘർഷബാധിത പ്രദേശമായ സംഭലിലേക്ക് തിരിച്ച രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും യുപി പൊലീസ് തടഞ്ഞു. ഗാസിപുർ അതിർത്തിയിൽ ബാരിക്കേഡ് വെച്ചും പൊലീസ് ബസ് കുറുകെയിട്ടും തടയുകയായിരുന്നു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മറ്റു നേതാക്കളും സഞ്ചരിച്ചിരുന്ന വാഹന വ്യൂഹം യുപി അതിർത്തിൽ പൊലീസ് തടഞ്ഞതോടെ മുന്നോട്ട് പോകാനായില്ല.

പൊലീസ് അനുമതി നൽകാത്തതിനെ തുടർന്ന് ഉച്ചയോടെ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ അതിർത്തിയിൽ നിന്ന് മടങ്ങി. രണ്ട് മണിക്കൂറും 15 മിനുട്ടും അതിർത്തിയിൽ കാത്തുനിന്നശേഷമാണ് നേതാക്കൾ മടങ്ങിയത്. പ്രതിപക്ഷ നേതാവിന്റെ അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു എന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാഹുലിന്റെ ഭരണഘടനാ അവകാശങ്ങൾ പോലും ലംഘിക്കപ്പെട്ടു എന്ന് പ്രിയങ്ക ഗാന്ധിയും കുറ്റപ്പെടുത്തി.

സ്ഥലത്ത് നിന്ന് മടങ്ങുകയാണെന്ന് കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പൊലീസ് ആവശ്യങ്ങൾ അംഗീകരിക്കുന്നില്ല. ഗതാഗതം പോലും തടഞ്ഞു പൊലീസ് ബുദ്ധിമുട്ടിക്കുകയാണ്. പോയി പിന്നീട് വരനാണ് പറയുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

രാവിലെ ഒമ്പതരയോടെയാണ് ദില്ലിയിൽ നിന്ന് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സംഭലിലേക്ക് പുറപ്പെട്ടത്. രാവിലെ 11ഓടെ അതിർത്തിയിൽ എത്തിയെങ്കിലും പൊലീസ് തടയുകയായിരുന്നു. പൊലീസിന്റെ നിയന്ത്രണത്തെ തുടർന്ന് ദില്ലി മീററ്റ് എക്സ്പ്രസ് വേയിൽ വൻ ഗതാ ഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്.ഓരോ വാഹനങ്ങളും പരിശോധിച്ച ശേഷം മാത്രമാണ് കടത്തിവിടുന്നത്.രാഹുലിന് പിന്തുണയുമായി നിരവധി കോൺഗ്രസ് പ്രവർത്തകരാണ് സ്ഥലത്ത് എത്തിച്ചേർന്നിരുന്നത്. ആരെയും അനുമതി കൂടാതെ സംഘർഷമുണ്ടായ മേഖലയിലേക്ക് കടത്തി വിടില്ലെന്ന നിലപാടിലാണ് യുപി പൊലീസ്. നേരത്തെ സംഭലിലേക്ക് പോയ മുസ്ലിം ലീഗ്, സമാജ്വാദി പാർട്ടി, യുപി കോൺഗ്രസ് നേതാക്കളെ പൊലീസ് തടഞ്ഞു തിരിച്ചയച്ചിരുന്നു.

കെസി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ രാഹുലിനൊപ്പമുണ്ടായിരുന്നു. യാത്ര പുറപ്പെടുന്നതിന് മുമ്പായി രാവിലെ സോണിയ ഗാന്ധിയുടെ വസതിയിൽ രാഹുൽ ഗാന്ധി എത്തിയിരുന്നു. സോണിയ ഗാന്ധിയുടെ വസതിക്ക് മുന്നിൽ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ രാഹുലിന് പിന്തുണ അറിയിച്ചത്.


MORE LATEST NEWSES
  • വാഹനാപകടത്തില്‍ പരിക്കേറ്റ് കാൽ മുറിച്ചു മാറ്റേണ്ടിവന്ന യുവാവിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്.
  • കോഴിക്കോട് എച്ച്പിസിഎൽ പ്ലാൻ്റിലെ ചോർച്ചയ്ക്ക് കാരണം മോണിറ്ററിങ് സംവിധാനത്തിലെ തകരാർ
  • പോക്സോ കേസില്‍ അറസ്റ്റിലായ കരാട്ടെ പരിശീലകനെതിരെ കാപ്പാ ചുമത്തി
  • തുഷാരഗിരിയിൽ ട്രെക്കിങ് പുനരാരംഭിച്ചു
  • പാലക്കാട് ബസുകൾ കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്
  • എലത്തൂരില്‍ ഇന്ധന ചോര്‍ച്ച ,ഡീസല്‍ ഓവുചാലിലേക്ക് ഒഴുകിയെത്തി
  • ഭാര്യ വീട്ടുകാരുടെ മർദ്ദനത്തെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ മൂന്ന് പേർ കസ്റ്റഡിയിൽ
  • കാസർകോട് നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള വന്ദേഭാരത് വഴിയിൽ കുടുങ്ങി.
  • ശബരിമലയില്‍ സമരവും പ്രതിഷേധവും വിലക്കി ഹൈക്കോടതി
  • താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ കുട്ടിയുടെ സ്വർണം കവർന്ന സ്ത്രീയെ പിടികൂടി
  • മരണ വാർത്ത
  • വയനാട് ദുരന്തം അതീവ ഗുരുതര വിഭാഗത്തിൽപ്പെടുത്തി കേന്ദ്രം
  • കൊലക്ക് കാരണം കടക്ക് മുന്നിൽ കൂടോത്രം ചെയ്തതിലുള്ള വൈരാഗ്യം; പ്രതികൾ അറസ്റ്റിൽ
  • ബൈ​ക്ക് മോ​ഷ​ണം പ്ര​തി അ​റ​സ്റ്റി​ൽ
  • ന്യൂസ് പേപ്പർ ഏജൻ്റ്സ്-സ്വാഗത സംഘം രൂപീകരിച്ചു.
  • ജയിൽ ചാടിരക്ഷപ്പെട്ട പ്രതിയെ കൺട്രോൾ റൂം പോലീസ് പിടികൂടി.
  • രാഹുൽ മാങ്കൂട്ടത്തിലും യുആർ പ്രദീപും എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്‌ത്‌ ചുമതലയേറ്റു.
  • കളർകോട് വാഹനാപകടത്തിൽ പരിക്കേറ്റ ഒരു വിദ്യാർത്ഥിയുടെ നില അതീവ ഗുരുതരം
  • വടകരയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു.
  • ഭാര്യയുടെ ബന്ധുക്കളുടെ മർദനമേറ്റ് യുവാവ് മരിച്ചു.
  • സ്വകാര്യബസ് കെഎസ്ആർടിസി ബസിൻ്റെ പിന്നിൽ ഇടിച്ച് അപകടം ;
  • ഷവർമ ഉണ്ടാക്കിയ തീയതിയും സമയവും രേഖപ്പെടുത്തണം: നിർദേശങ്ങൾ കർശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി
  • രാഹുലിന്റെയും പ്രിയങ്കയുടെയും സംഭൽ സന്ദർശനം; യുപി അതിർത്തിയിൽ പൊലീസുകാരെ വിന്യസിച്ചു
  • ഓട്ടോ ഡ്രൈവർ മരിച്ച സംഭവം കൊലപാതകം
  • ടൂറിസ്റ്റ് ബസ്സ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം
  • താജ്‌മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി.
  • താജ്‌മഹലിന് നേരെ വീണ്ടും ബോംബ് ഭീഷണി.
  • ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു
  • മേപ്പയൂരിൽ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ മര്‍ദിച്ചതായി പരാതി; വിദ്യാര്‍ത്ഥിയുടെ തോളെല്ലിന് പരിക്ക്‌
  • കാർ തടഞ്ഞ് യുവതിയെ ഭർത്താവ് ചുട്ടുകൊന്നു, കൂടെയുണ്ടായിരുന്ന യുവാവിനും പൊള്ളലേറ്റു
  • സിസിടിവിയിൽ കണ്ടത് എന്നെയല്ല'; ഗതികേടിലായി യുവാവ്
  • ലോക ഭിന്നശേഷി ദിനത്തിൽ ജി യുപിഎസ് ജെ ആർ സി വിദ്യാർഥികൾ സ്നേഹ സമ്മാനങ്ങൾ നൽകി
  • കാര്‍ കുളത്തിലേക്ക് മറിഞ്ഞ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
  • സ്‌കൂൾ ബസുകൾ വീണ്ടും ഫിറ്റ്‌നെസ് പരിശോധനക്ക് ഹാജരാക്കണമെന്ന് സംസ്ഥാന ഗതാഗത വകുപ്പ് കമ്മീഷണർ.
  • ആറു വയസ്സുകാരൻ പനി ബാധിച്ചു മരണപ്പെട്ടു.
  • ചുണ്ടേലിലെ വാഹനാപകടത്തിൽ ദുരൂഹത; സംഭവം ആസൂത്രിത കൊലപാകമെന്ന ആരോപണം
  • അന്യസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ;കൊലപാതകമെന്ന് പോലീസ്
  • പൂനൂരിലെ സീബ്രാ ലൈൻ പുന:സ്ഥാപിക്കണം: വിസ്ഡം സ്റ്റുഡൻ്റ്സ്
  • കോരങ്ങാട് വീണ്ടും അടിച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം.
  • ഓൺലൈൻ തട്ടിപ്പ്;പന്തീരാങ്കാവ് പൂളങ്കര സ്വദേശിനിക്ക് മൂന്നു ലക്ഷത്തിലധികം രൂപ നഷ്ടമായി
  • കൂട്ടായിയിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു
  • ഇൻ‍‍ഡിഗോ, കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് സര്‍വീസ് ആരംഭിക്കുന്നു
  • ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു.
  • എഡിഎമ്മിന്റെ മരണം ;കുടുംബം നൽകിയ ഹർജിയിൽ കണ്ണൂർ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ് അയക്കാൻ കോടതി ഉത്തരവിട്ടു.
  • നിയന്ത്രണം വിട്ട ബസ് വൈദ്യുത തൂണിൽ ഇടിച്ച് അപകടം
  • ടാറിങ് മാലിന്യ കൂനയിൽ ബൈക്ക് ഇടിച്ച് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം
  • അവസാന യാത്രയിലും ഒരുമിച്ച്; കണ്ണീര്‍ പൂക്കളര്‍പ്പിച്ച് പ്രിയപ്പെട്ടവര്‍
  • ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
  • വളപട്ടണം മോഷണം ; മോഷണം പോയ പണത്തിനും സ്വർണാഭരണങ്ങൾക്കും കൃത്യമായ സ്രോതസുണ്ടെന്ന് ഉടമ
  • നവജാത ശിശുവിന്റെ വൈകല്യത്തിൽ പരിശോധന നടത്തിയ ഡോക്ടർമാരെ താക്കീത് ചെയ്യണമെന്ന് ശിപാർശ