കോഴിക്കോട്:ജനുവരി 26 ന് കോഴി ക്കോട്ട് വെച്ചു നടക്കുന്ന ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ (എൻ.പി.എ.എ) സംസ്ഥാന സമ്മേളനത്തിൻ്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. കോഴിക്കോട് കൈരളി തിയേറ്റർ ഓഡിറ്റോറിയത്തിൽ നടന്ന രൂപീകരണ യോഗം
സംസ്ഥാന പ്രസിഡൻ്റ് പി.കെ. സത്താർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ട്രഷറർ വി.പി. അജീഷ് അധ്യക്ഷത വഹിച്ചു.
സംസ്ഥാന ഭാരവാഹികളായ ചേക്കു കരിപ്പൂർ, സി.പി അബ്ദുൽ വഹാബ്, ജില്ലാ ഭാരാഹികളായ റജി നിലമ്പൂർ, ടി കെ വിശ്വനാഥൻ, കെ.ടി. കെഭാസ്കരൻ ,കെ.കെ സോമൻ, പത്മനാഭൻ കന്നാട്ടി, ബഷീർ കൊണ്ടോട്ടി, ശശി കാപ്പാട്, ഖാലിദ് തിരൂരങ്ങാടി തുടങ്ങിയവർ സംസാരിച്ചു.
സി .പി അബ്ദുൽ വഹാബ് (ചെയർമാൻ),അജീഷ് വി.പി
(ജന.കൺവീനർ)ചേക്കു കരിപ്പൂര്
(ഖജാൻജി) ടി.പി ജനാർദ്ദനൻ, കെ.കെ സോമൻ, കെ.ടി.കെ ഭാസ്കരൻ , സലിം രണ്ടത്താണി, റജി നിലമ്പൂർ, മൊയ്തീൻ എടച്ചാൽ, ടി കെ വിശ്വനാഥൻ, ബാബു വർഗ്ഗീസ്, രാമചന്ദ്രൻ നായർ, ബാബു പട്ടാമ്പി, ഉണ്ണികൃഷ്ണൻനായർ, കെ.എ യാക്കൂബ് തുടങ്ങിയവർ സഹ ഭാരവാഹികളുമായി 301 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.