പാലക്കാട് :കൊഴിഞ്ഞാമ്പാറ അപ്പൂപ്പിള്ളിയൂരിൽ കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി