അബുദാബി : മലപ്പുറം തിരുന്നാവായ എടക്കുളം കാദനങ്ങാടി ചിറ്റകത്ത് പീടിയേക്കൽ ഹംസ(കുഞ്ഞിപ്പ 56) ഹൃദയാഘാതത്തെ തുടർന്ന് അബുദാബിയിൽ നിര്യാതനായി. അബുദാബിയിൽ റെന്റ്എ കാർ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. പരേതനായ ചിറ്റകത്ത് പീടിയേക്കൽ കുഞ്ഞിമുഹമ്മദാണ് പിതാവ്. മാതാവ്: സൈനബ കറുമണ്ണിൽ.
ഭാര്യ: റൈഹാനത്ത്. മക്കൾ: റുക്സാന, സബ്, അസ. മരുമകൻ: ഫസലു. നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിച്ച മൃതദേഹം നാളെ രാവിലെ 9 മണിക്ക് എടക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.