കൈതപ്പൊയിൽ: ജി എം യു പി സ്കൂൾ കൈതപ്പൊയിൽ ഈ അക്കാദമിക വർഷത്തിന്റെ ആദ്യം മുതൽ ആരംഭിച്ച കരാട്ടെ ക്ലാസിന്റെ ഒന്നാംഘട്ടം പൂർത്തിയായതുമായി ബന്ധപ്പെട്ട് നടത്തിയ യെല്ലോ ബെൽറ്റ് ടെസ്റ്റിൽ മുഴുവൻ കുട്ടികളും പാസായി കൊണ്ട് യെല്ലോ ബെൽറ്റുകൾ നേടിയെടുത്തു.
തുടർന്ന് നടന്ന ചടങ്ങിൽ സ്കൂളിൻറെ പ്രധാനാധ്യാപിക. റോസമ്മ ചെറിയാൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട്. അഷ്റഫ് .സി ഉദ്ഘാടനം നിർവഹിച്ചു. പുതിയ സാമൂഹിക സാഹചര്യത്തിൽ സ്വയം പ്രതിരോധത്തിന്റെ ചട്ടക്കൂട് തീർക്കാൻ പ്രൈമറി തലം മുതൽ തന്നെ കരാട്ടെ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ചടങ്ങിൽ സ്കൂളിലെ സീനിയർ അസിസ്റ്റൻറ് ഷിജി ലോറൻസ്, സ്റ്റാഫ് സെക്രട്ടറി രതീഷ് കുമാർ സി പി എന്നിവർ ആശംസയും അർപ്പിച്ചു. തുടർന്ന് പ്രധാനാധ്യാപികയും പിടിഎ പ്രസിഡണ്ടും ചേർന്ന് ഗ്രേഡിങ് പാസായ കുട്ടികൾക്ക് യെല്ലോ ബെൽറ്റുകൾ വിതരണം ചെയ്തു.