ഇന്ത്യ- ഓസ്ട്രേലിയ രണ്ടാം ടെസ്റ്റ് ഇന്ന് മുതൽ.

Dec. 6, 2024, 7:30 a.m.

അഡ്‍ലെയ്ഡ്: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുതൽ. അഡ്‍ലെയ്ഡിൽ പകൽ- രാത്രിയായി നടക്കുന്ന പോരാട്ടം ഇന്ത്യൻ സമയം രാവിലെ 9.30 മുതലാണ് ആരംഭിക്കുന്നത്. ആദ്യ മത്സരം ജയിച്ചതിന്റെ കത്തുന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ആദ്യ ടെസ്റ്റിൽ ഇല്ലാതിരുന്ന ക്യാപ്റ്റൻ രോഹിത് ശർമ നായകനായി തിരിച്ചെത്തും. ക്രിക്കറ്റ് ആരാധകരെ കാത്തിരിക്കുന്നത് ഉജ്ജ്വല പോരാട്ടത്തിന്റെ 5 ദിനങ്ങൾ. പിങ്ക് പന്തിലാണ് പോരാട്ടം.

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 150 റൺസിനു പുറത്തായിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ കിടിലൻ ബാറ്റിങുമായി ടീം തിരിച്ചടിച്ച് 295 റൺസിന്റെ ​ഗംഭീര വിജയമാണ് സ്വന്തമാക്കിയത്. ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. മറുഭാ​ഗത്ത് ഓസീസ് ശക്തമായി തിരിച്ചടിക്കാനുള്ള കോപ്പുകൂട്ടലിലാണ്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലെ ഫൈനലുറപ്പിക്കാൻ ഇനിയുള്ള പോരാട്ടങ്ങൾ ഓസീസിന് നിർണായകമാണ്.

രോഹിത് വന്നെങ്കിലും ആദ്യ ടെസ്റ്റിലെ ഓപ്പണിങ് സഖ്യമായ കെഎൽ രാഹുൽ- യശസ്വി ജയ്സ്വാൾ കൂട്ടുകെട്ടു തന്നെയായിരിക്കും ഇന്ത്യക്കായി ഓപ്പൺ ചെയ്യുക. രോഹിത് മധ്യനിരയിൽ കളിക്കും. നായകൻ തന്നെ ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. രാഹുൽ- യശസ്വി സഖ്യം പെർത്തിൽ രണ്ടാം ഇന്നിങ്സിൽ ക്ലിക്കായതും ഇന്ത്യക്ക് കരുത്താണ്.

വൺ ഡൗണായി ശുഭ്മാൻ ​ഗില്ലും നാലാം സ്ഥാനത്ത് കോഹ്‍ലിയും അഞ്ചാമനായി രോഹിതും ആറാം സ്ഥാനത്ത് ഋഷഭ് പന്തുമായിരിക്കും ഇന്ത്യക്കായി ബാറ്റിങിന് ഇറങ്ങുക. പെർത്തിൽ തിളങ്ങിയ പേസ് ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ എന്നിവർ സ്ഥാനം നിലനിർത്തിയേക്കും. പെർത്തിൽ ഏക സ്പിന്നറായി കളിച്ചത് ഓൾ റൗണ്ടർ വാഷിങ്ടൻ സുന്ദറാണ്. ബാറ്റിങിനു ആഴം നൽകാൻ തീരുമാനിച്ചാൽ താരവും സ്ഥാനം നിലനിർത്തിയേക്കും. അങ്ങനെ വന്നാൽ സ്പിന്നർമാരായ ആർ അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഇത്തവണയും അവസരം ലഭിച്ചേക്കില്ല.

പേസർമാരായി ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരും കളിക്കുന്നതോടെ ഇന്ത്യയുടെ ഇലവൻ ഏതാണ്ട് വ്യക്തമാണ്. പിച്ച് പേസിനു അനുകൂലമാണ്. എന്നാൽ കളി പുരോ​ഗമിക്കവേ സ്പിന്നിനേയും തുണയ്ക്കും. അതിനാൽ രണ്ട് സ്പിന്നർമാരെ ഇന്ത്യ കളിപ്പിച്ചാലും അത്ഭുതപ്പെടേണ്ടതില്ലെന്നു ചുരുക്കം.

പരിക്കേറ്റ് പുറത്തായ പേസർ ജോഷ് ഹെയ്സൽവുഡിനു പകരം സ്കോട്ട് ബോളണ്ട് ഓസീസ് ടീമിൽ ഇടം കണ്ടെത്തിയേക്കും. ക്യാപ്റ്റൻ പാറ്റ് കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക് എന്നിവരാണ് മറ്റ് പേസർമാർ. സ്പിന്നറായി നതാൻ ലിയോൺ സ്ഥാനം നിലനിർത്തും. മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത്, മർനസ് ലാബുഷെയ്ൻ എന്നിവരുടെ ഫോമാണ് ഓസ്ട്രേലിയക്ക് തലവേദനയായി നിൽക്കുന്നത്. ഇരുവരും ഇത്തവണ തിളങ്ങുമെന്ന പ്രതീക്ഷയാണ് ടീമിന്.

കണക്ക്

ഇന്ത്യ ഇതുവരെ നാല് ഡേ- നൈറ്റ് മത്സരങ്ങൾ (പിങ്ക് പന്ത്) കളിച്ചിട്ടുണ്ട്. മൂന്ന് മത്സരങ്ങളും ജയിച്ചു. ഏക കളി തോറ്റത് അഡ്‍ലെയ്ഡിലാണ്. മൂന്ന് ജയങ്ങളും ഇന്ത്യൻ മണ്ണിലായിരുന്നു. അഡ്‍ലെയ്ഡിൽ തോറ്റ കളിയിലാണ് ഇന്ത്യയുടെ ടെസ്റ്റിലെ ഏറ്റവും ചെറിയ സ്കോർ. അന്ന് 36 റൺസിന് ഇന്ത്യ ഓൾ ഔട്ടായിരുന്നു. ഓസ്ട്രേലിയ അഡ്ലെയ്ഡിൽ കളിച്ച ഏഴിൽ ഏഴ് കളിയും ജയിച്ചാണ് നിൽക്കുന്നത്.

സമകാലിക


MORE LATEST NEWSES
  • സ്വകാര്യ ബസ്സ് സമരം: താമരശ്ശേരി കൊയിലാണ്ടി റൂട്ടിൽ മുപ്പത് മിനിറ്റ് ഇടവിട്ട് കെ എസ് ആർ ടി സി ബസ്സുകൾ സർവ്വീസ് നടത്തും
  • കളൻതോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി.
  • പോക്സോ കേസ് പ്രതിയെ സംരക്ഷിക്കുന്നവർക്ക് മുന്നറിയിപ്പ് നൽകി ഫ്ലക്സ് ബാനറുകൾ*
  • കോഴിക്കോട് മെഡിക്കൽ കോളേജിന്‍റെ സംരക്ഷണഭിത്തി ഇടിഞ്ഞു, വാഹനങ്ങൾക്ക് കേടുപാട്
  • കോന്നിയിൽ പാറമ‍ടയിലെ അപകടത്തിൽ ഒരു മരണം, രക്ഷാപ്രവർത്തനം അതീവ ദുഷ്കരം',
  • സുന്നത്ത് കർമ്മത്തിനിടെ കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു.
  • വനിതാ പൊലീസുകാർക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ വയോധികനെ പിടികൂടി
  • നിയമ പോരാട്ടത്തിനൊടുവിൽ ഷാജു നാട് അണഞ്ഞു
  • ബംഗളൂരുവിൽ നിക്ഷേപ തട്ടിപ്പ് നടത്തി മലയാളി കുടുംബം മുങ്ങിയതായി പരാതി.
  • ചർച്ച പരാജയം,നാളെ സ്വകാര്യ ബസ് സമരം, 22 മുതല്‍ അനിശ്ചിതകാല പണിമുടക്ക്
  • വളയത്ത് വ്യാപാര സ്ഥാപനത്തിന് മുന്നിൽ സ്റ്റീൽ ബോംബ് കണ്ടെത്തി
  • മസ്കറ്റ് - കോഴിക്കോട് സലാം എയർ വിമാനം നിർത്തലാക്കുമെന്ന ആശങ്കയിൽ
  • സ്വർണവിലയിൽ വീണ്ടും ഇടിവ്.
  • തദ്ദേശ തെരഞ്ഞെടുപ്പ്; കരട് വോട്ടർ പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
  • പ്ലസ് വണ്‍:, രണ്ടാം സപ്ലിമെന്ററി അലോട്ട്‌മെന്റ് ബുധനാഴ്ച മുതല്‍
  • ഗസ്സയിൽ ഇസ്റാഈൽ ആക്രമണം അറുതിയില്ലാതെ തുടരുന്നു: ഇന്ന് കൊല്ലപ്പെട്ടത് 39 പേർ
  • അതിഥിയുടെ സ്നേഹം സമ്മാനം
  • തിരുവമ്പാടി സ്വദേശി സൗദിയിൽ വാഹനാപകടത്തിൽ മരിച്ചു
  • സുന്നത്ത് കർമ്മത്തിനായി അനസ്തേഷ്യ നൽകുന്നതിനിടെ രണ്ട് ```മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
  • എം.ഡി.എം.എ.യുമായി സി.പി.എം ലോക്കൽ കമ്മിറ്റിയംഗം പിടിയില്‍
  • കാട്ടുപഴം കഴി‍ച്ച മൂന്ന് വിദ്യാർത്ഥികൾ കൂടി ആശുപത്രിയിൽ
  • പെരുമ്പള്ളിയിൽ നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മതിലിൽ ഇടിച്ച് നാല് പേർക്ക് പരിക്ക്
  • *മലയമ്മ എ യു പി സ്കൂളിൽ പാർലമെൻറ് മോഡൽ സ്കൂൾ ലീഡർ തെരഞ്ഞെടുപ്പ് നടത്തി*
  • സ്കൂളിന് സമീപം എംഡിഎംഎയുമായി യുവാവ് പിടിയിൽ
  • സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി
  • ഞാവൽപ്പഴമെന്ന് കരുതി വിഷക്കായ കഴിച്ച വിദ്യാർത്ഥി ആശുപത്രിയിൽ
  • ലോ മാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു
  • ഹൃദയാഘാതം;പേരാമ്പ്ര സ്വദേശി ദുബായിൽ മരിച്ചു
  • ഇരട്ടകൊലപാതക വെളിപ്പെടുത്തലിൽ അന്വേഷണം ശക്തമാക്കാൻ പൊലീസ് ഏഴംഗ ക്രൈം സ്ക്വാഡ് രൂപീകരിച്ചു.
  • കാട്ടുപന്നിയുടെ ആക്രമണം:മൂന്നുപേർക്ക് പരിക്ക്
  • സംഘാടക മികവിന് ജംഷീന താമരശ്ശേരിക്ക് അംഗീകാരം.
  • *നസ്രത്ത് എൽപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബുകളുടെയും ഉദ്ഘാടനം നടത്തി
  • ഉപരാഷ്ട്രപതി ഇന്ന് കൊച്ചിയിലെത്തും; ഇന്നും നാളെയും ഗതാഗത നിയന്ത്രണം
  • കർണാടകയിലെ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു
  • ദേ​ശീ​യ​പാ​ത​ക​ളി​ലെ തു​ര​ങ്ക​ങ്ങ​ള്‍, പാ​ല​ങ്ങ​ള്‍, മേ​ൽ​പാ​ല​ങ്ങ​ൾ' തുടങ്ങിയവക്ക് ഈ​ടാ​ക്കി​യ ടോ​ള്‍ നി​ര​ക്ക് പകുതിയാകും
  • കളിക്കുന്നതിനിടയിൽ നാല് വയസുകാരൻ വാഷിംഗ്‌ മിഷീന്റെ ഉള്ളിൽ കുടുങ്ങി
  • മുഹമ്മദലിയുടെ അസ്വാഭാവിക വെളിപ്പെടുത്തൽ; ഒരു തുമ്പുമില്ലാതെ വ​ട്ടം ക​റ​ങ്ങി പോലീസ്
  • ട്രംപിനെതിരെ രാഷ്ട്രീയ യുദ്ധം പ്രഖ്യാപിച്ച് ഇലോണ്‍ മസ്ക്, 'അമേരിക്ക പാര്‍ട്ടി' പ്രഖ്യാപിച്ചു
  • പാലക്കാടെ നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി
  • വാടക വീട് കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന; പ്രതി പിടിയിൽ
  • പെൺകുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് പിടിയിൽ
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • പന്നിക്കെണിയിൽപ്പെട്ട് വയോധികയ്ക്ക് പരിക്ക്, മകൻ അറസ്റ്റിൽ
  • ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് റോഡ് ഉപരോധിച്ചു
  • ദുബായിൽ വാഹനാപകടം; കോഴിക്കോട് സ്വദേശിക്ക് ദാരുണാന്ത്യം
  • ഈ അധ്യയന വർഷത്തെ പരീക്ഷാ തീയതികളിൽ പ്രഖ്യാപിച്ചു
  • കയാക്കിങ് മത്സരക്രമം തയ്യാറായി.
  • ന്യൂസിലാൻഡിൽ മാസം 2 ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത കൊല്ലം സ്വദേശിനി പിടിയിൽ
  • പോക്സോ കേസ്: നരിക്കുനി സ്വദേശി പിടിയിൽ*
  • അടുത്ത വർഷത്തെ സ്കൂൾ കലോത്സവ, കായിക മേള, ശാസ്ത്ര മേള വിവരങ്ങൾ പ്രഖ്യാപിച്ചു*