കോടഞ്ചേരി:ഒരു മാനദണ്ഡവും ഇല്ലാതെ വൈദ്യുതി ചാർജ് കുത്തനെ വർധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന പിണറായി സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസന്റ് വടക്കേ മുറിയിൽ അധ്യക്ഷത വഹിച്ചു ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി മുഖ്യപ്രഭാഷണം നടത്തി.യുഡിഎഫ് ചെയർമാൻ കെ എം പൗലോസ്, ആഗസ്റ്റ് പല്ലാട്ട്,ആന്റണി നീർവേലി, ജോസ് പൈക, ലിസി ചാക്കോ, റെജി തമ്പി, ബിജു ഓത്തിക്കൽ, ഫ്രാൻസിസ് മുണ്ടാട്ടിൽ,ടോമി ഇല്ലിമൂട്ടിൽ, കുമാരൻ കരിമ്പിൽ, ബേബി കോട്ടപ്പള്ളി,ബേബി കളപ്പുര, വിൽസൺ തറപ്പേൽ, ബിനു പാലത്തറ, ബാബു പെരിയപ്പുറം എന്നിവർ പ്രസംഗിച്ചു.
പ്രതിഷേധ പ്രകടനത്തിന് സിദ്ദിഖ് കാഞ്ഞിരാടൻ, കുര്യാച്ചൻ വെള്ളാങ്കൽ, ബിബി തിരുമല, കെ എൽ ജോസഫ്, ഭാസ്കരൻ പട്ടാരാട് എന്നിവർ നേതൃത്വം നൽകി.