താമരശ്ശേരി: യുവതിയെയും കുട്ടിയേയും ഭർത്താവിന്റെ വീടിനു പുറത്തു നിർത്തിയതിൽ ഇടപെട്ട് വനിത കമ്മീഷൻ. പ്രൊട്ടക്ഷൻ ഓർഡർ ലംഘിച്ചതിന് ഭർത്താവ് രാജേഷിനെതിരെ കേസെടുക്കുമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു..
യുവതിയെയും കുട്ടിയേയും പുറത്താക്കി ഭർത്താവും മാതാപിതാക്കളും വീടുപൂട്ടി പോയതായാണ് പരാതി. മൂന്നാംതോട് മുട്ടുകടവ് സ്വദേശി രാജേഷിനെതിരെയാണ് പരാതി. രണ്ട് ദിവസമായി വീട്ടുവരാന്തയിലാണ് കഴിയുന്നതെന്ന് രാജേഷിന്റെ ഭാര്യ അനുമോൾ ആരോപിച്ചിരുന്നു. സംഭവത്തിൽ പ്രൊട്ടക്ഷൻ ഓർഡർ ഉണ്ടായിട്ടും പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് യുവതി പറയുന്നു.