കാരശ്ശേരി : കാരശ്ശേരി പഞ്ചായത്തിലെ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാർഡിൽ ഞായറാഴ്ച കൊട്ടിക്കലാശത്തോടെ പ്രചാരണം അവസാനിച്ചു. തിങ്കളാഴ്ച നിശ്ശബ്ദപ്രചാരണവും ചൊവ്വാഴ്ച വോട്ടെടുപ്പും നടക്കും.
യു.ഡി.എഫ്. സ്ഥാനാർഥി കോൺഗ്രസിലെ കൃഷ്ണദാസൻ കുന്നുമ്മൽ കൊട്ടിക്കലാശത്തിന്റെ ഭാഗമായി. നേതാക്കളുടെയും പ്രവർത്തകരുടെയുമൊപ്പം വാർഡ് മുഴുവൻ പദയാത്രനടത്തി. ആനയാംകുന്ന് അങ്ങാടിയിൽ പ്രചാരണം അവസാനിപ്പിച്ചു.
യു.ഡി.എഫ്. ചെയർമാൻ കെ. കോയ, കൺവീനർ സമാൻ ചാലൂളി, എം.ടി. അഷ്റഫ്, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുനിതാ രാജൻ, സലാം തേക്കുംകുറ്റി, എം.ടി. സൈത് ഫസൽ, വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, റീന പ്രകാശ്, വി.പി. സ്മിത, ഗസീബ് ചാലൂളി, ആമിന ബാനു, പി. പ്രേമദാസൻ, തനുദേവ്, ഫായിസ് തുടങ്ങിയവർ നേതൃത്വംനൽകി.
എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.എമ്മിലെ കുറിയേടത്ത് ഷാജുവിന്റെ പ്രചാരണസമാപനം കളരിക്കണ്ടിയിൽ നടന്നു. അമ്പലക്കുന്നിൽനിന്ന് ജാഥയായി കുറ്റിപ്പറമ്പുവഴി കളരിക്കണ്ടിയിൽ സമാപിച്ചു. സമാപനം ജില്ലാകൺവീനർ മുക്കം മുഹമ്മദ് ഉദ്ഘാടനംചെയ്തു. ടി. വിശ്വനാഥൻ, വി.കെ. വിനോദ്, ലിന്റോ ജോസഫ് എം.എൽ.എ., കെ.പി. ഷാജി, റസാഖ് നടുവിലേടത്ത്, കെ. ശിവദാസൻ, ഇ.പി. ബാബു തുടങ്ങിയവർ സംസാരിച്ചു.