കോഴിക്കോട് : വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ ശേഷം വിദേശത്തേക്ക് കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫ് ആണ് പിടിയിലായത്. വിദ്യാർത്ഥിനിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് കോഴിക്കോടുള്ള ഹോട്ടലിൽ വെച്ചും വയനാട്ടിലെ വിവിധ റിസോട്ടുകളിൽ വെച്ചും പീഡിപ്പിച്ചതായും തുടർന്ന് പെൺകുട്ടി ഗർഭിണിയാണന്ന് അറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്ക് കടനുകളയുകയുമായിരുന്നെന്നാണ് പരാതി.
പ്രതി വിദേശത്താണന്ന് മനസ്സിലാക്കിയ കസബ പോലീസ് പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവെച്ചു. തുടർന്ന് കസബ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാറിൻ്റെ നിർദേശപ്രകാരം ASI സജേഷ്, SCPO മാരായ സുമിത് ചാൾസ്, മുഹമ്മദ് സക്കറിയ എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.