താനൂർ: താനൂരിൽ അമ്മയേയും മകളേയും മരിച്ച നിലയിൽ കണ്ടെത്തി.ലക്ഷ്മി ദേവി എന്ന ബേബി (74), (മാനസിക വൈകല്യം ഉള്ള മകൾ ദീപ്തി (36) എന്ന യുതിയെയും ആണ് വീട്ടിൽ മരണപെട്ട നിലയിൽ കണ്ടെത്തിയത്.തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്മി ദേവിയുടെ മൃതദേഹം മുറിയിൽ കണ്ടെത്തിയത്. ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു മകൾ ദീപ്തിയെ കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടത്തിനുശേഷമെ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുകയുള്ളുവെന്നും പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തു