അഡ്വ. ഹുസൈൻ സഖാഫി ചുള്ളിക്കോട് ഹജ്ജ് കമ്മിറ്റി ചെയർമാൻ

Dec. 10, 2024, 5:59 p.m.

തിരുവനന്തപുരം : സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനായി അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് തിരഞ്ഞെടുക്കപ്പെട്ടു. ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ മലപ്പുറം ജില്ലാ കളക്ടര്‍ വി ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ കമ്മിറ്റി അംഗം ഉമര്‍ ഫൈസി മുക്കമാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ഹുസൈന്‍ സഖാഫിയെ നാമനിര്‍ദേശം ചെയ്തത്. അഡ്വ. മൊയ്തീന്‍ കുട്ടി പിന്താങ്ങി. റിട്ടേര്‍ണിംഗ് ഓഫീസര്‍ ബിന്ദു വി ആര്‍ തിരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി. തുടർന്ന് മന്ത്രി വി. അബ്ദുറഹ്മാന്റെ അധ്യക്ഷതയില്‍ നടന്ന പുതിയ ഹജ്ജ് കമ്മിറ്റിയുടെ പ്രഥമ യോഗത്തിൽ 2025 വര്‍ഷത്തെ ഹജ്ജ് ഒരുക്കങ്ങള്‍ വിലയിരുത്തി.

മലപ്പുറം കുഴിമണ്ണ, തവനൂര്‍ സ്വദേശിയായ ഹുസൈന്‍ സഖാഫി സമസ്ത മുശാവറ അംഗവും മര്‍കസ് എക്‌സിക്യൂട്ടീവ് അംഗവും കോഴിക്കോട് ജാമിഅ മര്‍കസ് പ്രൊ-ചാന്‍സിലറുമാണ്. നിലവില്‍ മഞ്ചേരി ജില്ലാ കോടതിയില്‍ അഭിഭാഷകനുമാണ്. റഷ്യ, കാനഡ, അമേരിക്ക, ഈജിപ്ത്, മലേഷ്യ, യു എ ഇ, ലിബിയ, ജോര്‍ദാന്‍, മൊറോക്കോ തുടങ്ങിയ രാജ്യങ്ങളില്‍ നടന്ന വിവിധ അന്താരാഷ്ട്ര പണ്ഡിത സമ്മേളനങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് നിരവധി തവണ പങ്കെടുത്തിട്ടുള്ള അദ്ദേഹം ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനുമാണ്.
കേരളത്തിലെ മുസ്ലിം സംഘടനാ കൂട്ടായ്മകളിലും ന്യൂനപക്ഷ വിഷയങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുന്ന ഹുസൈന്‍ സഖാഫി മുമ്പ് ആരാധനാലയങ്ങളുടെ സെന്‍സസിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ അംഗമായിരുന്നു.
മര്‍കസ് ശരീഅ കോളേജില്‍ നിന്ന് മത പഠനത്തില്‍ ബിരുദവും കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബി ഭാഷയിലും നിയമപഠനത്തിലും ബിരുദവും അറബിയില്‍ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം 2021 ല്‍ ആന്ധ്രയിലെ ശ്രീ വെങ്കിടേശ്വര യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ‘ഇസ്ലാമിക കര്‍മശാസ്ത്രത്തിന് അറബി ഭാഷയില്‍ കേരള പണ്ഡിതര്‍ നല്‍കിയ സംഭാവന’ എന്ന വിഷയത്തില്‍ 2004 ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂണിവേഴ്സിറ്റി, ഡല്‍ഹി ജാമിഅ മില്ലിയ്യ യൂണിവേഴ്സിറ്റി എന്നിവിടങ്ങളില്‍ നിന്ന് അറബി, ഉറുദു ഭാഷകളില്‍ വിവിധ ഹൃസ്വകാല കോഴ്സുകളും പൂര്‍ത്തീകരിച്ചിട്ടുണ്ട്.


MORE LATEST NEWSES
  • മുക്കുപണ്ടം മോഷ്ടിച്ച് തീവണ്ടിയിൽനിന്നു ചാടിയ യുവാവിനെ ആശുപത്രിയിൽ നിന്ന് പിടികൂടി
  • രാഹുൽ കേസിൽ അധിക്ഷേപം; ദീപ ജോസഫിനെതിരെ അതിജീവിത സുപ്രിം കോടതിയിൽ
  • സ്വർണവിലയിൽ ഇന്നും കനത്ത ഇടിവ്
  • കാട്ടാനയെ മയക്കുവെടിവയ്ക്കാൻ ഉത്തരവ്
  • ഫെബ്രുവരിയിൽ 4 പായ്ക്കറ്റ് ആട്ട ലഭിക്കും
  • അന്തരിച്ച അജിത്ത് പവാറിൻ്റെ ഭാര്യ സുനേത്ര പവർ മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രി
  • ഹോട്ടൽ മുറിയിൽ കമിതാക്കളെ മരിച്ച നിലയിൽ കണ്ടെത്തി
  • ആർത്തവകാലത്തെ ആരോഗ്യം പെൺകുട്ടികളുടെ ഭരണഘടനാപരമായ അവകാശം, സ്കൂളുകളിൽ നാപ്കിനുകൾ സൗജന്യമായി നല്‍കണം: സുപ്രിംകോടതി
  • ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 ക്രിക്കറ്റ് ; തിരുവനന്തപുരം നഗരത്തില്‍ ഗതാഗത ക്രമീകരണം
  • മർകസ് സനദ് ദാന സമ്മേളന പരിപാടികൾക്ക് പതാക ഉയർന്നു
  • പഞ്ചായത്ത് മെമ്പറായ സഹപാടിയെ ആദരിച്ചു
  • കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ജീവനൊടുക്കി
  • സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്
  • പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
  • മദ്യപിച്ച് വാഹനമോടിച്ചത് ചോദ്യം ചെയ്തു; പൊലീസിനെ കയ്യേറ്റം ചെയ്ത് മദ്യപസംഘം
  • വീട് കുത്തിത്തുറന്ന് മോഷണം; 20 പവൻ സ്വർണവും ലാപ്ടോപ്പും കവർന്നു
  • പൊലീസ് സ്റ്റേഷനിൽ വെച്ച് വധശ്രമം; പ്രതി പിടിയിൽ
  • താലൂക്ക് ആശുപത്രിക്ക് മുന്നിലെ സീബ്രാ ക്രോസിൽ നിന്നും വാനങ്ങൾ ഇടിച്ച് രണ്ടു പേർക്ക് പരുക്ക്
  • ദേഷ്യം തീർക്കാൻ വീടിന് തീയിട്ട് ഭർത്താവ്; ഭാര്യയും മകനും പൊള്ളലേറ്റ് ചികിത്സയിൽ
  • ന്യൂസ് പേപ്പർ ഏജൻ്റ്സ് അസോസിയേഷൻ നേതൃത്വക്യാമ്പ് നടന്നു
  • കീടനാശിനി കഴിച്ച് മൂന്ന് സഹോദരിമാര്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു; ഒരാള്‍ മരിച്ചു
  • അനുസ്മരണം നടത്തി
  • ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടു ഭാര്യ മരണപ്പെട്ടു
  • പുഷ്പാർച്ചനയും അനുസ്മരണവും നടത്തി
  • യുവതിയെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയ സംഭവം; ഭാര്യയുമൊത്ത് മൃതദേഹം കാറിൽ കയറ്റുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്
  • യുവതിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
  • സഊദിയില്‍ ഫാമിലി വിസിറ്റ് വിസ ഇഖാമയാക്കാം; നടപടികള്‍ക്ക് 'മുഖീം' പോര്‍ട്ടലില്‍ തുടക്കമായി
  • രാജ്യസഭാ എം പി ഡോ. പി ടി ഉഷയുടെ ഭർത്താവ് ശ്രീനിവാസൻ കുഴഞ്ഞുവീണു മരണപ്പെട്ടു
  • മരണ വാർത്ത
  • വടകരയിൽ ദേശീയപാതക്കായെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് ഗുരുതര പരിക്ക്
  • എസ്ഐആര്‍; വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിക്കും
  • പൊലീസ് സ്റ്റേഷനുകളിൽ സി.സി.ടി.വി സ്ഥാപിച്ചാൽ മാത്രം പോര, അവ പ്രവർത്തിക്കുകയും വേണം -സുപ്രീംകോടതി
  • നിലമ്പൂരിൽ അക്രമിസംഘത്തിന്റെ വിളയാട്ടം; ബിവറേജസിന് സമീപം യുവാവിന് കുത്തേറ്റു
  • നിലമ്പൂരിൽ മദ്യപന്മാർ തമ്മിൽ കത്തിക്കുത്ത്; ഒരാൾക്ക് പരിക്ക്
  • പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
  • മമ്പാട് ഗ്രാമപഞ്ചായത്തിൽ കാട്ടുപന്നികളെ കൂട്ടമായി വെടിവച്ചുകൊന്നു. 
  • കൊലപാതക കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു
  • പോക്സോ കേസ് പ്രതിയെ റിമാൻഡ് ചെയ്യാതെ ജാമ്യം നൽകി കോടതി
  • ചാലക്കുടി പുഴയിൽ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
  • ബംഗാളിൽ 2 പേർക്ക് നിപ;ഏഷ്യൻ രാജ്യങ്ങളിലും കേരളത്തിലും ജാഗ്രതാ നിർദേശം
  • വിവിധ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
  • കെ.എം ഷാജിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ലെന്ന് സുപ്രിംകോടതി
  • 16 കാരിക്ക് നേരെ ലൈഗിംക പ്രദർശനം നടത്തിയ യുവാവിനെ അറസ്റ്റു ചെയ്തു
  • പത്തനംതിട്ട ടിഞ്ചു മൈക്കിൾ കൊലക്കേസിൽ പ്രതി കുറ്റക്കാരൻ; ശിക്ഷാവിധി ശനിയാഴ്ച്ച
  • സ്‌കൂട്ടറില്‍ ബസ് ഇടിച്ച് അപകടം;സ്‌കൂട്ടര്‍ യാത്രക്കാരിയ്ക്ക് ദാരുണാന്ത്യം
  • എസ്ഐആർ മത ന്യൂനപക്ഷങ്ങളിൽ ആശങ്ക;ഇത് അകറ്റാനായി നേറ്റിവിറ്റി കാർഡ് പ്രഖ്യാപിക്കുന്നതായി മന്ത്രി കെഎൻ ബാലഗോപാൽ
  • ചരിത്രത്തിലെ ഏറ്റവും വലിയ വില; 1.31,000 കടന്ന് സ്വർണവില,
  • സ്ത്രീ തൊഴിലാളികൾക്ക് വിശ്രമിക്കാൻ ഹബ്ബുകൾ
  • ബജറ്റ് അവതരണം തുടങ്ങി അങ്കണവാടി വർക്കർമാർക്ക് പ്രതിമാസ വേതനം 1000 രൂപ ഉയർത്തി
  • കായിക അധ്യാപകന്റെ ലൈംഗികാതിക്രമം: ഒരു വിദ്യാർത്ഥി കൂടി മൊഴി നൽകി