ആലപ്പുഴ കസ്റ്റഡിയിലെടുത്ത
പ്രതിയെ നഗ്നനാക്കി ശരീരത്തിൽ ചൊറിയണം തേക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത
കേസിൽ ഡി വൈ എസ് പിക്കും റിട്ട.എസ്ഐക്കും ഒരു മാസം തടവും ആയിരം രൂപ പിഴയും ശിക്ഷ. ആലപ്പുഴ ഡിവൈഎസ്‌പി
എം.ആർ.മധുബാബുവിനെയും റിട്ട. എസ്ഐ മോഹനനെയുമാണു സംഭവം നടന്നു18 വർഷത്തിനു ശേഷം ചേർത്തല മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ
ഒരു മാസം കൂടി തടവ് ശിക്ഷഅനുഭവിക്കണം.
പള്ളിപ്പുറം മധുബാബു ചേർത്തല എസ് ഐ ആയിരിക്കെ 2006 ഓഗസ്റ്റ് 4നാണു കേസിന് ആസ്‌പദമായ സംഭവം. വീടിനു സമീപത്തെ കയർ ഫാക്ടറിയിലെ മാലിന്യ പ്രശ്നത്തിനെതിരെ പ്രതികരിച്ചതിന്റെ പേരിൽ സിദ്ധാർഥനും കയർഫാക്‌ടറിയും
ഉടമയും തമ്മിൽ തർക്കമുണ്ടായി.
മധുബാബുവും അന്ന് എഎസ്ഐ ആയിരുന്ന മോഹനനും ചേർന്നു സിദ്ധാർഥനെ
കസ്റ്റഡിയിലെടുക്കുകയും പൊലീസ് ജീപ്പിനുള്ളിൽ വച്ച്
നഗ്നനാക്കി ദേഹത്തു ചൊറിയണം തേക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തെന്നാണു കേസ്. പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ടു സിദ്ധാർഥൻ കോടതിയിൽ സ്വകാര്യ അന്യായം ഫയൽ ചെയ്തു.
ഇരുഭാഗത്തു നിന്നുമായി ഡോക്ടർമാരും പൊലീസ് ഓഫിസർമാരും ഉൾപ്പെടെ 43 ഓളം സാക്ഷികളെ വിസ്തരിച്ചു. പരാതിക്കാരനു വേണ്ടി അഡ്വ. ജോൺ ജൂഡ് ഐസക്ക്, അഡ്വ. ജെറീന ജൂഡ് എന്നിവർ ഹാജരായി.തടവുശിക്ഷ വിധിച്ചതിനു പിന്നാലെ അപ്പീൽ നടപടികൾക്കായി കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്.