ആൽവിനെ ഇടിച്ചത് ബെൻസ് കാർ; രണ്ടു ഡ്രൈവർമാരും കസ്റ്റഡിയിൽ

Dec. 11, 2024, 6:58 a.m.

കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്‍റെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ബെൻസ് കാറെന്ന് കണ്ടെത്തി. രണ്ടു വാഹങ്ങളുടെ ഡ്രൈവർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കാനും എം വി ഡി തീരുമാനിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. രണ്ട് വാഹനത്തിലെയും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ വാഹനമിടിച്ചാണ് അപകടമുണ്ടായത്.

ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു

അൽവിനെ ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ചത് ഡിഫന്‍ഡർ കാറാണെന്ന് എഫ്ഐആറില്‍ പറയുന്നത്. എന്നാണ് ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാദം. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം, സംഭവത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകി. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ആൽവിനെ ഇടിച്ചത് ബെൻസ് കാറാണെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. രണ്ട് വാഹനങ്ങളുടെയും രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യാനും നീക്കമുണ്ട്. അതേസമയം, ആൽവിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ബീച്ച് ആശുപത്രിയിൽ നടക്കും.


MORE LATEST NEWSES
  • ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രികന് ദാരുണാന്ത്യം
  • പ്രസവം കഴിഞ്ഞ യുവതിയുടെ ശരീരത്തിൽ നിന്നും തുണിക്കഷണം പുറത്ത് വന്നു
  • സംവരണ വിഭാഗക്കാര്‍ ജനറല്‍ കാറ്റഗറിയുടെ മാര്‍ക്ക് നേടിയാല്‍ ജനറലായി പരിഗണിക്കണം: നിർണായക വിധിയുമായി സുപ്രീംകോടതി
  • ശബരിമലയിൽ പ്രതികൾ പദ്ധതിയിട്ടത് വൻകവർച്ച നടത്താനാണെന്ന് ഹൈക്കോടതിയിൽ എസ്ഐടി.
  • വിജയ് ഹസാരെയില്‍ പുതുച്ചേരിയെ തകര്‍ത്ത് കേരളം
  • മുൻ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു
  • കുറ്റ്യാടിയിൽ എസ്‌ഐആറിൽ നിന്ന് പകുതിയിലേറെ വോട്ടർമാർ പുറത്ത്
  • വയോധിക വീടിനുള്ളിൽ മരിച്ചനിലയിൽ*
  • മരണ വാർത്ത
  • മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
  • യുഎഇയിൽ ഇൻഫ്ളുവൻസറായ മലയാളി യുവതിയുടെ ചിത്രങ്ങൾ ദുരുപയോഗം ചെയ്തു; കണ്ണൂർ സ്വദേശി അറസ്റ്റിൽ
  • താമരശ്ശേരി പഴശ്ശിരാജാ വിദ്യാമന്ദിരത്തിൽ മാതൃ പൂജ നടത്തി
  • സൗദിയിൽ തണുപ്പ് ശക്തമാവുന്നു വടക്കുകിഴക്കൻ അതിർത്തിയിൽ കടുത്ത തണുപ്പ്
  • സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിക്കുന്നു
  • ഡൽഹിയിൽ കൂട്ടക്കൊല; ഒരു കുടുംബത്തിലെ മൂന്നുപേരെ കൊലപ്പെടുത്തി യുവാവ്
  • അബുദാബി വാഹനാപകടം; ചികിത്സയിലുണ്ടായിരുന്ന നാലാമത്തെ കുട്ടിയും മരിച്ചു
  • മരണ വാർത്ത
  • സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം;. കോഴിക്കോട് സ്വദേശി മരിച്ചു .
  • ആന്റണി രാജു അയോഗ്യൻ'; വിജ്ഞാപനമിറക്കി നിയമസഭാ സെക്രട്ടറി
  • രോഗി ലിഫ്റ്റിൽ കുടുങ്ങിയ സംഭവം; അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
  • കോൺ​ഗ്രസ് നേതൃക്യാമ്പ് സമാപിച്ചു
  • വിമാനയാത്രയില്‍ പവര്‍ ബാങ്ക് ഉപയോഗവും ചാര്‍ജിങും തടഞ്ഞ് ഡിജിസിഎ
  • ക്ഷേത്രങ്ങളിൽ മോഷണം നടത്തിയ നാദാപുരം സ്വദേശി പോലീസ് പിടിയിൽ
  • ട്രാക്ടർ സ്റ്റാർട്ട്‌ ചെയ്യുന്നതിനിടയിൽ വാഹനം ദേഹത്തേക്ക് മറിഞ്ഞു കോഴിക്കോട് സ്വദേശി മരണപ്പെട്ടു
  • വീടിനടുത്തുള്ള കുളത്തിൽ വീണ് രണ്ട് വയസുകാരി മരിച്ചു
  • ഒരു ലക്ഷം കടന്ന് കുതിച്ച് സ്വര്‍ണവില
  • കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
  • വാഹനാപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
  • വ്യായാമത്തിനായി കെട്ടിയ കയറിൽ കുരുങ്ങി വിദ്യാർഥിനിക്ക് ദാരുണാന്ത്യം
  • നടൻ കണ്ണൻ പട്ടാമ്പി അന്തരിച്ചു
  • ഡയാലിസിസ് ചെയ്ത രോ​ഗികൾ മരിച്ച സംഭവം ;ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ കേസെടുത്തു
  • തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് ഇന്ന് മുതല്‍
  • യുഎസിൽ കാണാതായ ഇന്ത്യൻ യുവതി മരിച്ച നിലയിൽ; മൃതദേഹം മുൻ ആണ്‍സുഹൃത്തിന്‍റെ ഫ്ലാറ്റിൽ
  • ചോമ്പാലയില്‍ നിര്‍മ്മാണം നടന്ന് കൊണ്ടിരിക്കുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തിക്ക് വിള്ളല്‍
  • വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദിച്ച് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയ സംഭവത്തില്‍ അഞ്ച് പേർ കൂടി അറസ്റ്റിൽ.
  • ഗുരുവായൂരില്‍ ഇന്ന് ദര്‍ശന നിയന്ത്രണം
  • അബുദാബിയിൽ വാഹനാപകടം. നാലുപേർ മരണപ്പെട്ടു
  • പ്രമുഖ ഗ്രാഫിക്സ് ഡിസൈനർ സുശാന്ത് സരിഗ അന്തരിച്ചു
  • കക്കാടംപൊയിൽ ബസ്സ്‌ അപകടം;നിരവധി പേർക് പരിക്ക്
  • മലമ്പുഴയിൽ 12 വയസ്സുള്ള വിദ്യാർഥിയെ മദ്യംനൽകി പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ
  • പാല എന്നും സ്വന്തം; ഇത്തവണ 13 സീറ്റിൽ മത്സരിക്കും, കൂടുതല്‍ കിട്ടിയാല്‍ സന്തോഷം: ജോസ് കെ മാണി
  • പാല എന്നും സ്വന്തം; ഇത്തവണ 13 സീറ്റിൽ മത്സരിക്കും, കൂടുതല്‍ കിട്ടിയാല്‍ സന്തോഷം: ജോസ് കെ മാണി
  • കാട്ടുപന്നിയുടെ ആക്രമണത്തില്‍ തെങ്ങുകയറ്റ തൊഴിലാളിക്ക് ഗുരുതര പരിക്ക്
  • വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കണം': വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
  • ജനവാസ മേഖലയിൽ പുലി:ദൃശ്യങ്ങൾ പുറത്ത്
  • വെനസ്വേലയെ അമേരിക്ക ഏറ്റൈടുത്തെന്ന് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.
  • സ്ത്രീ സുരക്ഷാ പദ്ധതി: അക്ഷയ സര്‍വീസ് ചാര്‍ജ് 40 രൂപ
  • കീം പ്രവേശന പരീക്ഷ : നാളെ മുതൽ അപേക്ഷിക്കാം
  • അമിത ഭാരം കയറ്റി വന്ന ലോറികൾ പിടി കൂടി പിഴയിട്ടു
  • നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞു;കുട്ടികൾ ഉൾപ്പെടെ 7 പേർക്ക് പരികേറ്റു