ആൽവിനെ ഇടിച്ചത് ബെൻസ് കാർ; രണ്ടു ഡ്രൈവർമാരും കസ്റ്റഡിയിൽ

Dec. 11, 2024, 6:58 a.m.

കോഴിക്കോട് ബീച്ച് റോഡിൽ പ്രമോഷൻ വിഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന്‍റെ ജീവനെടുത്ത അപകടമുണ്ടാക്കിയത് ബെൻസ് കാറെന്ന് കണ്ടെത്തി. രണ്ടു വാഹങ്ങളുടെ ഡ്രൈവർമാർക്കെതിരെയും കർശന നടപടി സ്വീകരിക്കാനും എം വി ഡി തീരുമാനിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം. രണ്ട് വാഹനത്തിലെയും ഡ്രൈവർമാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച് റോഡില്‍ പ്രമോഷന്‍ വീഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച് വടകര കടമേരി സ്വദേശി ആൽവിന് ദാരുണാന്ത്യം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിംഗ് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ വാഹനമിടിച്ചാണ് അപകടമുണ്ടായത്.

ആല്‍വിന്‍ മുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തിനു വേണ്ടി പ്രമോഷണല്‍ വീഡിയോ ചിത്രീകരിക്കുമ്പോഴാണ് അപകടമുണ്ടായത്. രണ്ട് ആഡംബര കാറുകള്‍ ചേയ്സ് ചെയ്ത് വരുന്നതിന്‍റെ ദൃശ്യങ്ങള്‍ ആല്‍വിന്‍ പകർത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ നിയന്ത്രണം വിട്ട ഒരു കാര്‍ ആല്‍വിനെ ഇടിച്ചിടുകയായിരുന്നു. ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു

അൽവിനെ ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ഇടിച്ചത് ഡിഫന്‍ഡർ കാറാണെന്ന് എഫ്ഐആറില്‍ പറയുന്നത്. എന്നാണ് ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാദം. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം, സംഭവത്തിൽ കൂടുതൽ നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. വീഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകൾ ഹാജരാക്കാൻ ഉടമസ്ഥർക്ക് നിർദേശം നൽകി. വീഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. ആൽവിനെ ഇടിച്ചത് ബെൻസ് കാറാണെന്നാണ് എംവിഡിയുടെ കണ്ടെത്തൽ. രണ്ട് വാഹനങ്ങളുടെയും രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യാനും നീക്കമുണ്ട്. അതേസമയം, ആൽവിന്റെ പോസ്റ്റുമോർട്ടം നടപടികൾ ഇന്ന് ബീച്ച് ആശുപത്രിയിൽ നടക്കും.


MORE LATEST NEWSES
  • കൈക്കൂലി വാങ്ങുന്നതിനിടെ ഫസ്റ്റ് ഗ്രേഡ് സര്‍വെയര്‍ വിജിലന്‍സ് പിടിയില്‍
  • വീടിനു സമീപം കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്ക് തടവും പിഴയും
  • ബുധനാഴ്ചത്തെ UGC-NET പരീക്ഷ നീട്ടിവച്ചു
  • വ്യാപാരി വ്യവസായി ഈങ്ങാപ്പുഴ യൂണിറ്റ് യുത്ത് വിംഗ് ഭാരവാഹികളെ തിരഞ്ഞെടുത്തു
  • കാപ്പ കേസ് പ്രതി അയൽവാസിയെ അടിച്ച് കൊലപ്പെടുത്തി.
  • കണ്ണൂർ സ്വദേശി അജ്മാനിൽ വാഹനാപകടത്തിൽ മരിച്ചു
  • പത്തനംതിട്ട പീഡനക്കേസ്: കുട്ടിയുടെ ദൃശ്യങ്ങളും നമ്പരും പ്രചരിപ്പിച്ചവരടക്കം അറസ്റ്റിൽ
  • ബ്രെയിന്‍ എവിഎം രോഗത്തിനുള്ള പുതിയ ചികിത്സാ രീതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിജയം.
  • ആറ് ജില്ലകളിൽ നാളെ കെഎസ്ഇബി ഓഫീസുകള്‍‍ക്ക് അവധി
  • മകരവിളക്ക് മഹോത്സവം; നാളെ തീര്‍ത്ഥാടകരെ കടത്തിവിടുന്നതിൽ നിയന്ത്രണം,
  • *കേരള ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജില്ലാ കാമ്പോരിയിൽ ഈങ്ങാപ്പുഴ എം ജി എം എച്ച് എസ് യൂണിറ്റിന് ഓവറോൾ രണ്ടാം സ്ഥാനം
  • നിലമ്പൂരിൽ മത്സരിക്കില്ല, യുഡിഎഫിന് നിരുപാധിക പിന്തുണ; അൻവറിന്റെ നിർണായക പ്രഖ്യാപനം
  • പീച്ചി ഡാം റിസർവോയറിൽ വീണ് അപകടം: മരിച്ചവരുടെ എണ്ണം രണ്ടായി
  • റഷ്യൻ കൂലി പട്ടാളത്തിൽ കുടുങ്ങിയ മലയാളി മരിച്ചു.
  • എംഡിഎംഎയുമായി ദമ്പതികൾ അടക്കം നാല്പേർ പിടിയിൽ
  • പ്ലസ് വൺ വിദ്യാർഥിനിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • സിനിമ തിയറ്ററിനുളളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
  • മസാജ് യന്ത്രത്തിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു.
  • നിയന്ത്രണം വിട്ട ടിപ്പർ ലോറി സ്കൂട്ടറിൽ ഇടിച്ച് വീട്ടമ്മ മരിച്ചു.
  • ഒറ്റപ്പാലത്ത് പെട്രോൾ ബോംബേറിൽ രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്കേറ്റു.
  • പൂനൂർപുഴ സംരക്ഷണ സമിതി പുഴ ശുചീകരണം നടത്തി.
  • കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി
  • ജേഴ്‌സി നൽകി ആദരിച്ചു .
  • പിവി അൻവർ എംഎൽഎ സ്ഥാനം രാജിവച്ചു.
  • പെരുമണ്ണയില്‍ വൻ തീപിടിത്തം ഹോടലിനും,ആ ക്രിക്കടക്കും. പള്ളിക്കും കേട്
  • ആറ് ജില്ലകൾക്ക് നാളെ പ്രാദേശിക അവധി
  • എംഎല്‍എ സ്ഥാനം ഒഴിയുമോ?; പി വി അന്‍വറിന്റെ വാര്‍ത്താസമ്മേളനം ഇന്ന്
  • പുൽപ്പള്ളിയിൽ വീണ്ടും കടുവ ആക്രമണം
  • പത്തനംതിട്ട പീഡനം: ഇതുവരെ 28 പേർ അറസ്റ്റിൽ 
  • ചുരത്തിൽ ബസ് ഡിവൈനറിൽ ഇടിച്ച് അപകടം
  • വയറ്റിൽ കത്രിക: നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹർഷിന കോടതിയിലേക്ക്
  • പീച്ചി ഡാമില്‍ വീണ പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു;രണ്ട് പേരുടെ നില ഗുരുതരം
  • അയല്‍വാസികള്‍ തമ്മില്‍ തര്‍ക്കം; യുവാവ് കുത്തേറ്റു മരിച്ചു, രണ്ടു പേര്‍ കസ്റ്റഡിയില്‍
  • പെട്രോൾ പമ്പ് അടച്ചിടൽ സമരം തുടങ്ങി,
  • വീട്ടമ്മയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ.
  • വീട് കത്തിനശിച്ചു
  • എംഡി എം എ വില്പന:യുവാക്കൾ പിടിയിൽ
  • കഞ്ചാവുമായി യുവാക്കൾ പിടിയിൽ
  • പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു
  • വയനാട്ടില്‍ ബിരുദ വിദ്യാര്‍ഥിനി മരിച്ച നിലയില്‍
  • വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
  • ഐ.പി.എൽ 18ാം സീസൺ മാർച്ച് 23 മുതൽ;
  • വാർഷിക ജനറൽ ബോഡിയും ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു
  • അരീക്കോട് കൂട്ടബലാത്സം​ഗം; പത്തോളം പേർക്കെതിരെ കേസ്
  • തൃശൂർ പീച്ചി ഡാമിന്റെ റിസര്‍വോയറില്‍ നാലു പെണ്‍കുട്ടികള്‍ വീണു; 3 പേര്‍ ഗുരുതരാവസ്ഥയില്‍
  • പിസ്‌ത തൊലി തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം.
  • പെരിങ്ങത്തൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
  • മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയാതായി പരാതി.
  • *പോക്സോ കേസിൽ സ്‌കൂൾ ബസ് ഡ്രൈവറും സഹായിയും അറസ്റ്റിൽ*.
  • അമരക്കുനിയിൽ വളർത്തുമൃഗങ്ങളെ പിടിച്ച കടുവയ്ക്കായി തെരച്ചിൽ ഊർജിതം.