ചുരംപാതയിൽ കടുവയിറങ്ങിയ മേഖലയിൽ നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു

Dec. 11, 2024, 8:22 a.m.

താമരശ്ശേരി : ഒരുവർഷത്തെ ഇടവേളയ്ക്കുശേഷം താമരശ്ശേരി ചുരംപാതയിൽ കടുവയിറങ്ങിയ മേഖലയിൽ വനംവകുപ്പ് ദ്രുതകർമസേന നിരീക്ഷണക്യാമറകൾ സ്ഥാപിച്ചു. 2023 ഡിസംബർ ഏഴിന് പുലർച്ചെ കുഞ്ഞുങ്ങളുമായെത്തിയ പെൺകടുവ റോഡ് മുറിച്ചുകടന്ന ഒൻപതാംവളവിലെ കലുങ്കിന് സമീപത്തെ വനഭാഗത്തും തകരപ്പാടിക്ക്‌ സമീപം കഴിഞ്ഞദിവസം കടുവയെ കണ്ട റോഡരികിലുമായാണ് രണ്ട് നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്. രാത്രി ആർ.ആർ.ടി.യുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തുകയും ചെയ്തു. വനംവകുപ്പ് ആർ.ആർ.ടി. റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. ഷാജീവിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ, ആർ.ആർ.ടി. എസ്.എഫ്.ഒ. ഇ. പ്രജീഷ്, ഗ്രേഡ് എസ്.എഫ്.ഒ. മോഹനൻ പൂവൻ, ബി.എഫ്.ഒ. കെ.കെ. അജുൻ, സതീഷ് കുമാർ, അൻഷിത എന്നിവരടങ്ങിയ സംഘമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് പ്രദേശത്ത് പരിശോധന നടത്തി നിരീക്ഷണക്യാമറകൾ സ്ഥാപിച്ചത്.

ചുരത്തിൽ ശനി, തിങ്കൾ ദിവസങ്ങളിൽ രാത്രി യാത്രക്കാർ കണ്ടത് കടുവയെത്തന്നെയെന്ന് വനംവകുപ്പ് അധികൃതർ സ്ഥിരീകരിച്ചു. വനത്തിനുള്ളിലൂടെ കടന്നുപോവുന്ന റോഡിൽ പാലിക്കേണ്ട സ്വാഭാവികജാഗ്രത വനമേഖലയുടെ ഭാഗമായ ചുരംപാതയിലൂടെയുള്ള യാത്രയിലും പുലർത്തണം. ഇണചേരൽ സമയമായ നവംബർ-ജനുവരി കാലയളവിൽ മലബാർ വന്യജീവിസങ്കേതത്തിന്റെ ഭാഗമായ വനപ്രദേശത്തുകൂടി പതിവ് സഞ്ചാരപാതയിലൂടെയുള്ള യാത്രയ്ക്കിടെയാവാം കടുവകൾ ചുരത്തിലെത്തിയതെന്ന് വനംവകുപ്പ് ദ്രുതകർമസേന ആർ.എഫ്.ഒ. കെ. ഷാജീവ് അറിയിച്ചു.

അതേസമയം എത്ര കടുവകൾ ചുരംപാത വഴി കടന്നുപോയെന്നത് സംബന്ധിച്ച് അവ്യക്തത നിലനിൽക്കുന്നുണ്ട്. മഴയുള്ള കാലാവസ്ഥയും, ഇലകൾ നിറഞ്ഞ വനമേഖലയിലെ പ്രതലവും കാരണം കാൽപ്പാടുകൾ വ്യക്തമായി നിർണയിക്കാനാവാത്ത സാഹചര്യമുണ്ട്. ശനിയാഴ്ചയും തിങ്കളാഴ്ചയും രാത്രി ചുരത്തിൽ കണ്ടത് പൂർണവളർച്ചയെത്തിയ കടുവകളെയാണെന്നാണ് യാത്രക്കാർ പറയുന്നത്. അതിനാൽത്തന്നെ അവ, കഴിഞ്ഞവർഷം ഡിസംബറിൽ ചുരംപാത മുറിച്ചുകടക്കുകയും പിന്നീട് വയനാട് ചുണ്ടേൽ ആനപ്പാറ ഭാഗത്ത് ഉൾപ്പെടെ ജനവാസമേഖലയിൽ ആശങ്കവിതയ്ക്കുകയും ചെയ്ത പെൺകടുവയും കുഞ്ഞുങ്ങളുമാവാനുള്ള സാധ്യത കുറവാണെന്നാണ് വനംവകുപ്പ് അധികൃതരുടെ പക്ഷം. കർണാടകയിൽനിന്നെത്തിച്ച് വലിയ കൂട് സ്ഥാപിച്ചെങ്കിലും ഈ കടുവകളെ പിടികൂടാനായിരുന്നില്ല. ഒന്നുകിൽ ഏതെങ്കിലുമൊരു കടുവതന്നെ ചുരംപാത മുറിച്ചുകടന്ന് രണ്ടുദിവസങ്ങൾക്കുള്ളിൽ തിരികെമടങ്ങിയതോ, അതല്ലെങ്കിൽ രണ്ട് കടുവകൾ ചുരംപാതയിലൂടെ കടന്നുപോയതോ ആവാമെന്നാണ് പ്രാഥമികനിഗമനം. ക്യാമറകൾ പരിശോധിച്ച് നിരീക്ഷണം തുടരാനും കടുവയിറങ്ങാൻ സാധ്യതയുള്ള ദേശീയപാതയുടെ ഭാഗത്ത് രാത്രി പട്രോളിങ് നടത്താനുമാണ് വനംവകുപ്പിന്റെ തീരുമാനം.

ഇക്കഴിഞ്ഞ ഏഴാം തീയതി വിനോദയാത്ര കഴിഞ്ഞ് കാറിൽ മടങ്ങുകയായിരുന്ന അടിവാരം സ്വദേശികൾ അന്ന് രാത്രി പത്തുമണിയോടെയാണ് എട്ടാംവളവിന് മുകളിൽ വനഭാഗത്തുനിന്ന് ഇറങ്ങിയ കടുവ ദേശീയപാത മുറിച്ചുകടക്കുന്നത് കണ്ടത്. തിങ്കളാഴ്ച രാത്രി 7.10-ന് എട്ടാംവളവിന് മുകളിലുള്ള വനമേഖലയിൽനിന്ന് സാമാന്യം വലുപ്പമുള്ള കടുവ ദേശീയപാതയിലേക്ക് എടുത്തുചാടുകയും വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിന്റെ വെട്ടംകണ്ട് തിരിച്ചുകയറുകയും ചെയ്തിരുന്നു.


MORE LATEST NEWSES
  • ഏതൊരാക്രമണത്തെയും യുദ്ധമായി കണക്കാക്കും'; യു.എസിന് ഇറാന്‍റെ മുന്നറിയിപ്പ്
  • ചാലക്കരയിൽ നിയന്ത്രണം വിട്ട കാർ ടെലിഫോൺ പോസ്റ്റും മതിലും ഇടിച്ച് അപകടം
  • കൈക്കൂലി കേസ്; എസ്‌ഐക്ക് 18 മാസം കഠിനതടവ്
  • ചുരത്തിൽ ഗതാഗത തടസ്സം
  • സഊദിയിൽ ഇനി വിദേശികൾക്കും വീടും സ്ഥലവും വാങ്ങാം; പുതിയ നിയമം പ്രാബല്യത്തിൽ
  • നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ അച്ഛനെതിരെ കൊലക്കുറ്റം ചുമത്തി.
  • നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുന്നത് കൂട്ടായ നേതൃത്വമാകുമെന്ന് ധാരണ
  • സംസ്ഥാന ടെക്‌നിക്കൽ സ്‌കൂൾ കലോത്സവം; 99 പോയിന്റുമായി കൊടുങ്ങല്ലൂർ ടെക്ക്‌നിക്കല്‍ സ്കൂൾ മുന്നില്‍
  • ഉംറ വിസ കാലാവധിയിൽ മാറ്റം വരുത്തി സഊദി അറേബ്യ
  • ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം
  • കെ.എസ്.ഇ.ബി കരാർ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി
  • എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ
  • 14 കാരിക്കു നേരെ ലൈംഗിക അതിക്രമം നടത്തിയ കരാട്ടേ പരിശീലകൻ അറസ്റ്റിൽ
  • ഒന്നരവയസ്സുകാരന്‍റെ മരണം കൊലപാതകം;കുറ്റം സമ്മതിച്ച് പിതാവ്
  • പാലക്കാട് മങ്കട മലയിൽ വൻ തീപിടുത്തം
  • മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ നടന്ന ജനപ്രതിനിധി കൾക്കുള്ള സ്വീകരണം.
  • സപ്ലൈകോ സിഗ്നേച്ചർ മാർട്ടുകൾ എല്ലാ ജില്ലകളിലേക്കും;നിത്യോപയോഗ സാധനങ്ങൾ വിലക്കുറവിൽ ലഭിക്കും
  • ദീപക്കിന്റെ ആത്മഹത്യ;പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും
  • കണ്ണില്‍ നിന്നും അപൂര്‍വ്വ ഇനം വിരയെ പുറത്തെടുത്തു
  • വടകര ഹോട്ടലില്‍ തീപിടിത്തം
  • ഷിംജിതയുടെ പരാതിയിൽ കേസ് എടുക്കുന്ന കാര്യത്തിൽ തീരുമാനം ആയില്ലെന്ന് പൊലീസ്.
  • കുടുംബ വഴക്ക്; യുവതി ഭർത്താവിനെയും ഭർതൃമാതാവിനെയും കുത്തി പരിക്കേല്പിച്ചു
  • മുല്ലപ്പടി വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു.
  • ജീപ്പ് മറിഞ്ഞ് അപകടം;ഒരാൾ മരിച്ചു
  • ഗതാഗത നിയമലംഘനം നടത്തുന്ന ഡ്രൈവർമാർക്ക് കർശന നടപടിയുമായി കേന്ദ്ര സർക്കാർ
  • അധ്യാപകനെ ക്രൂരമായി മർദ്ദിച്ച് കവർച്ച നടത്തിയ 3 പേർ പിടിയിൽ
  • 13കാരിയെ മാതൃസുഹൃത്ത് ലൈംഗികമായി പീഡിപ്പിച്ചതായി പരാതി; മാതാവ് കസ്റ്റഡിയില്‍
  • ശബരിമല സ്വർണക്കൊള്ള; മുരാരി ബാബുവിന് സ്വാഭാവിക ജാമ്യം നൽകി കോടതി
  • ജനവാസ മേഖലയിൽ വീണ്ടും മാലിന്യം തള്ളി.
  • ഓവർസീസ് സ്കോളർഷിപ്പ് പദ്ധതിയ്ക്ക് അപേക്ഷ ക്ഷണിച്ചു
  • പ്രധാനമന്ത്രി കേരളത്തിൽ;നാല് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു
  • ഷിംജിത മുസ്തഫയ്ക്ക് പൊലീസിന്റെ ഭാഗത്തുനിന്നും അനാവശ്യ പരിഗണന ലഭിക്കുന്നു; ആരോപണവുമായി ദീപക്കിന്റെ കുടുംബം
  • തൃക്കാരിയൂരിൽ ബൈക്കപകടത്തിൽ എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു
  • റെക്കോർഡിട്ട് സ്വർണവില! ഏറ്റവും ഉയർന്ന നിരക്കിൽ സംസ്ഥാനത്തെ സ്വർണവില
  • ഒന്നര വയസുള്ള കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന ശരണ്യയെ കുടുക്കിയത് ചോദ്യംചെയ്യലിനിടെ വന്ന 17 മിസ്ഡ് കോളുകള്‍
  • ഫെയ്സ് ക്രീമിനെ ചൊല്ലി തര്‍ക്കം; കമ്പിപ്പാര കൊണ്ട് അമ്മയുടെ വാരിയെല്ല് അടിച്ചൊടിച്ചു; മകള്‍ പിടിയില്‍
  • ലോൺ ആപ്പിൽ നിന്നുള്ള ഭീഷണി ; യുവാവ് ജീവനൊടുക്കി.
  • ഗണേഷ് കുമാറിന് കോൺഗ്രസിന്റെ മുന്നറിയിപ്പ്; ഉമ്മൻ ചാണ്ടിയെ വേട്ടയാടാൻ അനുവദിക്കില്ലെന്ന് നേതൃത്വം
  • റിയാദില്‍ നിര്‍മ്മാണസ്ഥലത്തുണ്ടായ അപകടത്തില്‍ രണ്ട് ഇന്ത്യന്‍ പ്രവാസികള്‍ മരിച്ചു.
  • കരിപ്പൂര്‍ എംഡിഎംഎയുമായി നാലുപേര്‍ പിടിയിൽ
  • റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് എട്ട് മാസം കഴിഞ്ഞിട്ടും എൽപി സ്കൂൾ നിയമനം ഇഴയുന്നു
  • നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍
  • ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണിയുണ്ടായതായി അധികൃതർ.
  • ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ഒമാനി റിയാൽ
  • ഗുണ്ട് പൊട്ടിത്തെറിച്ച് നിരവധി പേർക്ക് പരിക്ക്
  • പുഴയിൽ കുളിക്കുന്നതിന്നിടെ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു
  • KSRTC ബസില്‍ കടത്തിയ കുഴൽ പണം പിടികൂടി
  • അംഗൻവാടിയുടെ സംരക്ഷണഭിത്തിയുടെ ഉള്ളിൽനിന്ന് രണ്ടു മൂർഖൻ പാമ്പുകളെ പിടികൂടി
  • വയനാട്ടിലെ മക്കിമലയില്‍ വന്‍ ലഹരി വേട്ട
  • പാലക്കാട് മരുമകളെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭർതൃപിതാവ് ജീവനൊടുക്കി