കോഴിക്കോട് : ദേശീയപാതയിൽ കക്കൂസ് മാലിന്യംതള്ളിയ രണ്ടുപേർ ചേവായൂർ പോലീസിന്റെ പിടിയിലായി. നല്ലളം ആറാംകുനി അബ്ദുൽ ജലീൽ (40), നടക്കാവ് സി.എം.സി. കോളനിയിൽ ശരത്ത് (24) എന്നിവരെയാണ് അറസ്റ്റുചെയ്തത്. മലാപ്പറമ്പ് പാച്ചാക്കിൽ റോഡ് ജങ്ഷനുസമീപമാണ് മാലിന്യംതള്ളിയത്. ചൊവ്വാഴ്ച പുലർച്ചെ മൂന്നോടെയായിരുന്നു സംഭവം. മാലിന്യംതള്ളാൻ കൊണ്ടുവന്ന ടാങ്കർ ലോറിയും കസ്റ്റഡിയിലെടുത്തു. എസ്.ഐ. സജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇരുവരെയും പിടികൂടിയത്. ഈ പ്രദേശങ്ങളിൽ കക്കൂസ് മാലിന്യം തള്ളൽ പതിവായതോടെ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ച് പരിശോധന ശക്തമാക്കിയിരുന്നു. ഇത്തരത്തിലുള്ള നാലുസംഭവങ്ങൾ ഈ